ഉപരാഷ്ട്രപതി സ്ഥാനാർത്ഥിമാർ നാമ നിർദ്ദേശ പത്രിക സമര്‍പ്പിച്ചു
|പാർട്ടി പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുന്നതിൽ അതിയായ ദുഖമുണ്ടെന്നും എന്നാൽ സ്ഥാനാർത്ഥിയായതിൽ സന്തോഷുണ്ടെന്നും പത്രിക സമർപ്പണത്തിന് ശേഷം വെങ്കയ്യ പറഞ്ഞു....
ഉപരാഷ്ട്രപതി സ്ഥാനാർത്ഥിമാർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജ പി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർക്കൊപ്പമെത്തിയാണ് എന്‍ഡിഎ സ്ഥാനാർത്ഥി വെങ്കയ്യ നായിഡു പത്രിക സമർപ്പിച്ചത് .സോണിയ,മൻ മോഹൻ സിംഗ്, ശരത് യാദവ് തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി ഗോപാല കൃഷ്ണ ഗാന്ധിയുടെ പത്രിക സമർപ്പണം.
പാർട്ടി പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുന്നതിൽ അതിയായ ദുഖമുണ്ടെന്നും എന്നാൽ സ്ഥാനാർത്ഥിയായതിൽ സന്തോഷുണ്ടെന്നും പത്രിക സമർപ്പണത്തിന് ശേഷം വെങ്കയ്യ പറഞ്ഞു. പ്രതി പക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിത്വം മഹത്തായ ദൗത്യമായി കാണുന്നുവെന്ന് ഗോപാലകൃഷ്ണ ഗാന്ധിയും പറഞ്ഞു.
പത്രിക സമർപ്പണത്തിന് തൊട്ട് മുമ്പ് വെങ്കയ്യ നായിഡു കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചു. വാർത്ത വിതരണ പ്രക്ഷേ പണ മന്ത്രാലയത്തിന്റെ ചുമതല സ്മൃതി ഇറാനിക്കും, നഗര വികസന മന്ത്രാലയത്തിന്റെ ചുമതല നരേന്ദ്ര സിംഗ് തോമറിനുമാണ് നൽകിയിരിക്കുന്നത്.