ജിഎസ്ടിയെ പുകഴ്ത്തി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്
|നിരവധി പേര്‍ ജിഎസ്ടിയില്‍ സന്തോഷം അറിയിച്ചെന്നും ചിലര്‍ സംശയങ്ങള്‍ ഉന്നയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു
ജിഎസ്ടിയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ പ്രഭാഷണ പരിപാടി മന്‍ കി ബാത്ത്. ജിഎസ്ടി പ്രഖ്യാപിച്ച് ഒരു മാസം പിന്നിടവെ തന്നെ ഗുണങ്ങള്‍ പ്രകടമാണ്. അഴിമതിക്കെതിരായ യുദ്ധമാണ് പ്രഖാപിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന വെള്ളപ്പൊക്കത്തെ നേരിടുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ എല്ലാ സര്‍വകലാശാലകളിലും ജിഎസ്ടി പഠന വിഷയമാക്കാവുന്നതാണ്. കേന്ദ്ര സംസ്ഥാന സഹകരണത്തിന്റെ ഉത്തമ ഉദാഹരണം. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ എല്ലാ വിഭാഗക്കാര്‍ക്കും പണ വിനിമയം സുഗമമായി. നിരവധി പേര്‍ ജിഎസ്ടിയില്‍ സന്തോഷം അറിയിച്ചെന്നും ചിലര്‍ സംശയങ്ങള്‍ ഉന്നയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കെതിരായ യുദ്ധമാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന വെള്ളപ്പൊക്കത്തില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ആഗോളതാപനത്തിന്റെ പരിണിത ഫലമാണിതെന്നും കാലാവസ്ഥ നിരീക്ഷണം ഫലപ്രദമാക്കി നഷ്ടങ്ങള്‍ കുറക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രവും സാഹചര്യത്തെ അതിജീവിക്കുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി