India
പുരാതന ഇന്ത്യയില്‍ ദുര്‍ഗ പ്രതിരോധമന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയുമായിരുന്നു: ഉപരാഷ്ട്രപതിപുരാതന ഇന്ത്യയില്‍ ദുര്‍ഗ പ്രതിരോധമന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയുമായിരുന്നു: ഉപരാഷ്ട്രപതി
India

പുരാതന ഇന്ത്യയില്‍ ദുര്‍ഗ പ്രതിരോധമന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയുമായിരുന്നു: ഉപരാഷ്ട്രപതി

Sithara
|
29 May 2018 7:30 AM GMT

ജനാധിപത്യത്തില്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാവണമെന്നും ഉപരാഷ്ട്രപതി

പുരാതന ഇന്ത്യയില്‍ ദുര്‍ഗ പ്രതിരോധമന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയുമായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മൊഹാലിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടാണ് ഉപരാഷ്ട്രപതി ദുര്‍ഗയെയും ലക്ഷ്മിയെയും പരമാര്‍ശിച്ചത്. പൈതൃകത്തില്‍ അഭിമാനിക്കണമെന്നും ഉപരാഷ്ട്രപതി വിദ്യാര്‍ഥികളോട് പറഞ്ഞു. പരമാവധി മാതൃഭാഷ തന്നെ സംസാരിക്കണം. നമ്മുടെ മാതൃഭാഷ അറിയാത്തവരോട് മാത്രം മറ്റ് ഭാഷകളില്‍ സംസാരിക്കുക. രാമരാജ്യം നമ്മുടെ ചരിത്രത്തിലെ മഹത്തായ കാലഘട്ടമാണ്. എന്നാല്‍ ഇപ്പോള്‍ രാമരാജ്യത്തെ കുറിച്ച് സംസാരിക്കുന്നത് വര്‍ഗീയമായാണ് ആളുകള്‍ കാണുന്നതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

അസഹിഷ്ണുതയെ കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും ഇക്കാലത്ത് ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ സമൂഹത്തില്‍ അസഹിഷ്ണുത കൂടുന്നുവെന്ന് വിലയിരുത്തുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാവണം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Similar Posts