ബാബരി മസ്ജിദ്; ശ്രീ ശ്രീ രവിശങ്കറിന്റെ മധ്യസ്ഥം തള്ളി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
|രവിശങ്കറുമായി ചര്‍ച്ചക്ക് തയ്യാറല്ലെന്ന് ബാബ്റി ആക്ഷന്‍ കമ്മിറ്റി അംഗം കൂടിയായ ഹാജി മെഹബൂബ് അറിയിച്ചു
ബാബ്റി മസ്ജിദ് വിഷയത്തില്‍ കോടതിക്കു പുറത്ത് പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന ശ്രീ ശ്രീ രവിശങ്കറുടെ നിലപാട് തള്ളി ഓള് ഇന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡ്. രവിശങ്കറുമായി ചര്‍ച്ചക്ക് തയ്യാറല്ലെന്ന് ബാബ്റി ആക്ഷന്‍ കമ്മിറ്റി അംഗം കൂടിയായ ഹാജി മെഹബൂബ് അറിയിച്ചു. മുമ്പൊരിക്കല്‍ അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച വിളിച്ചപ്പോള്‍ തങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ അന്ന് തങ്ങളുമായി ഒന്നും സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹം ഹൈന്ദവ പ്രതിനിധികളുമായി മാത്രമാണ് ചര്‍ച്ച നടത്തിയത്. രവിശങ്കറിന് തങ്ങളുമായി സംസാരിക്കാന്‍ താല്പര്യമുണ്ടെങ്കില് സന്നദ്ധമാണെന്നും എന്നാല്‍ സംഭാഷണത്തിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്നവും തങ്ങളുടെ മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് നിര്‍മോഹി അഖാര, മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ശ്രീ ശ്രീ അറിയിച്ചിരുന്നു. ബാബ്റി മസ്ജിദ് കേസ് സുപ്രീം കോടതി ഡിസംബര്‍ അഞ്ചിനാണ് വീണ്ടും പരിഗണിക്കുന്നത്.