India
പശു യുപിയില്‍ അമ്മ, ഗോവയിലും അരുണാചലിലും അമ്മായി: മോദിക്കും ബിജെപിക്കുമെതിരെ ഗോരക്ഷകര്‍പശു യുപിയില്‍ അമ്മ, ഗോവയിലും അരുണാചലിലും അമ്മായി: മോദിക്കും ബിജെപിക്കുമെതിരെ ഗോരക്ഷകര്‍
India

പശു യുപിയില്‍ അമ്മ, ഗോവയിലും അരുണാചലിലും അമ്മായി: മോദിക്കും ബിജെപിക്കുമെതിരെ ഗോരക്ഷകര്‍

Sithara
|
29 May 2018 10:11 PM GMT

പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ മോദിക്കും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് ഗോരക്ഷകര്‍. പശുക്കടത്ത് നടത്തുന്നത് പ്രധാനമായും മുസ്‍ലിംകളല്ല, ഹിന്ദുക്കളാണെന്നും ഗോരക്ഷാ നേതാവ്

പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് ഗോരക്ഷകര്‍. പശുക്കടത്ത് അവസാനിപ്പിക്കാന്‍ ആത്മാര്‍ഥമായ ശ്രമം ബിജെപി നടത്തുന്നില്ലെന്ന് ഗോരക്ഷാ നേതാവ് അശൂ മോംഗിയ കുറ്റപ്പെടുത്തി. പശുക്കടത്ത് നടത്തുന്നത് പ്രധാനമായും മുസ്‍ലിംകളല്ല മറിച്ച് ഹിന്ദുക്കളാണെന്നും മോംഗിയ പറഞ്ഞു.

പശുക്കളുടെ കാര്യത്തില്‍ മോദിജിക്ക് ഇരട്ടത്താപ്പാണ്. 2014ല്‍ മോദി പിങ്ക് റവല്യൂഷനെക്കുറിച്ച് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ബംഗ്ലാദേശിലേക്കുള്ള പശുക്കടത്തിനെ കുറിച്ച് അദ്ദേഹം ഒന്നും മിണ്ടുന്നില്ല. ഇക്കാര്യത്തില്‍ രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ താന്‍ രാജ്‌നാഥ് സിങിന് നേരിട്ട് കത്തയച്ചു. പക്ഷെ അദ്ദേഹം മറുപടി തന്നില്ലെന്നും മോംഗിയ വിമര്‍ശിച്ചു.

ബിജെപിക്ക് ഉത്തര്‍ പ്രദേശില്‍ പശു അമ്മയാണ്. എന്നാല്‍ അരുണാചല്‍ പ്രദേശിലും ഗോവയിലുമെത്തുമ്പോള്‍ പശു അമ്മയല്ല, അമ്മായിയാണെന്നും മോംഗിയ പരിഹസിച്ചു. ചില സംസ്ഥാനങ്ങളെ ബീഫ് നിരോധത്തില്‍ നിന്നും ബിജെപി ഒഴിവാക്കിയതിനെതിരായാണ് മോംഗിയയുടെ പരിഹാസം.

Similar Posts