ഗുജറാത്ത് തെരെഞ്ഞെടുപ്പ് ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
|മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ രാജ്യസഭാതരെഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച് ബി ജെ പിയിലെത്തിയ 5 എം എല്‍ എ മാരും
ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി യുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ രാജ്യസഭാതരെഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച് ബി ജെ പിയിലെത്തിയ 5 എം എല്‍ എ മാരും ആദ്യ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബി ജെ പി ഡല്‍ഹി ആസ്ഥാനത്ത് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗമാണ് ആദ്യ സ്ഥാനത്ഥി പട്ടികക്ക് അംഗീകാരംനല്‍കിയത്. 70 പേരുടെ പട്ടികയില്‍ ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 45 മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിലെ 25 മണ്ഡലങ്ങളിലേക്കും മുള്ള സ്ഥാനാര്‍ത്ഥികളാണുള്ളത്. മുഖ്യമന്ത്രി വിജയ് രൂപാനി സിറ്റിംഗ് സീറ്റായ രാജ് കോട്ട് വെസ്റ്റില്‍ നിന്ന് തന്നെ ജനവിധി തേടും. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജിത്തുഭായിയും ആദ്യ പട്ടികയില്‍ ഇടംപിടിച്ചു. സിറ്റിംഗ് മണ്ഡലമായ മെഹ്സാനയില്‍ നിന്ന് തന്നെയാണ് നിതിന്‍ പട്ടേല്‍ ജനവിധി തേടുക.
കഴിഞ്ഞ രാജ്യസഭാതരെഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച് ബി ജെ പിയിലെത്തിയ 5 എം എല്‍ എ മാര്‌ക്കും ആദ്യ പട്ടികയില്‍ തന്നെ ഇടം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന്‍റെ സ്ഥാനാര്‌ത്ഥി പട്ടിക കൂടി പുറത്ത് വന്ന ശേഷമായിരിക്കും ശേഷിക്കുന്ന മണ്ഡലങ്ങളിലേക്ക് ബി ജെ പി സ്ഥാനാര്‍ത്ഥി കളെ നിശ്ചയിക്കുക. സംസ്ഥാനത്ത് ഡിസംബര്‍ 9 നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് . 14 ന് രണ്ടാം ഘട്ടവും.