India
റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രതിരോധമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധിറാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രതിരോധമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി
India

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രതിരോധമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

Subin
|
29 May 2018 5:37 AM GMT

അനില്‍ അംബാനിയുടെ റിലയന്‍സ് എയ്റോ സ്ട്രക്ച്ചര്‍ എന്നസ്ഥാപനവും ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്പെയ്സ് എന്ന പുതിയ കമ്പനിക്കാണ് വിമാനങ്ങളുട അറ്റകുറ്റപണികളടക്കമുള്ളവയുടെ കരാര്‍. ഇതിലും അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രതിരോധമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി നിശബ്ദയാക്കുന്നത് നാണക്കേടാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പരിചയസമ്പന്നരായ എച്ച്എഎല്ലിനെ മറികടന്ന് പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

കഴിഞ്ഞ സെപ്തംബറിലാണ് ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്. എന്നാല്‍ മുന്‍ യുപിഎ സര്‍ക്കാര്‍ റാഫേല്‍ ജെറ്റ് വാങ്ങാന്‍ നിര്‍മാതാക്കളായ ഡസോള്‍ട്ടുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും കാരാറിലെത്തിയിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ കമ്പനിയുമായി കരാറിലേര്‍പ്പെട്ടതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി നിശബ്ധയാക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

പരിചയ സമ്പന്നരായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്കല്‍ ലിമിറ്റഡിനെ ഒഴിവാക്കി പ്രതിരോധരംഗത്ത് ഒട്ടും പരിചയമില്ലാത്ത കന്പനിയെ എന്തുകൊണ്ടാണ് ഇടപാടില്‍ ഉള്‍പ്പെടുത്തിയതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇടപാട് പ്രകാരം ഒരു റാഫേല്‍ ജെറ്റിന്‍റെ വിലയെന്താണെന്നും ഇടപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ക്യാബിനറ്റ് കമ്മിറ്റി ഓഫ് സെ്ക്യൂരിറ്റീസിന്‍റെ അനുമതി വാങ്ങിയിരുന്നോയെന്നും രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

യുപിഎ സര്‍ക്കാരിന്‍റെ നീക്കം 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നുവെങ്കില്‍ മോദി സര്‍ക്കാരാണ് 36 എണ്ണമാക്കി ചുരുക്കി. എന്നാല്‍ വിലയില്‍ കാര്യമായ കുറവുണ്ടായിരുന്നില്ല. അനില്‍ അംബാനിയുടെ റിലയന്‍സ് എയ്റോ സ്ട്രക്ച്ചര്‍ എന്നസ്ഥാപനവും ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്പെയ്സ് എന്ന പുതിയ കമ്പനിക്കാണ് വിമാനങ്ങളുട അറ്റകുറ്റപണികളടക്കമുള്ളവയുടെ കരാര്‍. ഇതിലും അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

Related Tags :
Similar Posts