India
പാലില്ല, കുത്ത് കൊള്ളാന്‍ വയ്യ; ഹരിയാന സര്‍ക്കാര്‍ സമ്മാനിച്ച പശുക്കളെ വനിതാ ബോക്സര്‍മാര്‍ തിരിച്ചുനല്‍കിപാലില്ല, കുത്ത് കൊള്ളാന്‍ വയ്യ; ഹരിയാന സര്‍ക്കാര്‍ സമ്മാനിച്ച പശുക്കളെ വനിതാ ബോക്സര്‍മാര്‍ തിരിച്ചുനല്‍കി
India

പാലില്ല, കുത്ത് കൊള്ളാന്‍ വയ്യ; ഹരിയാന സര്‍ക്കാര്‍ സമ്മാനിച്ച പശുക്കളെ വനിതാ ബോക്സര്‍മാര്‍ തിരിച്ചുനല്‍കി

Sithara
|
29 May 2018 2:38 AM GMT

ദേശീയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആറ് വനിതാ ബോക്സര്‍മാര്‍ക്ക് ഹരിയാന സര്‍ക്കാര്‍ സമ്മാനമായി നല്‍കിയത് പശുക്കളെയാണ്

ദേശീയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആറ് വനിതാ ബോക്സര്‍മാര്‍ക്ക് ഹരിയാന സര്‍ക്കാര്‍ സമ്മാനമായി നല്‍കിയത് പശുക്കളെയാണ്. അവരില്‍ മൂന്ന് ബോക്സര്‍മാര്‍ സര്‍ക്കാര്‍ സമ്മാനിച്ച പശുക്കളെ തിരിച്ചു നല്‍കി‍. പാല്‍ നല്‍കാത്ത, കുത്തുന്ന പശുക്കളാണ് സമ്മാനമായി ലഭിച്ചതെന്ന് കായികതാരങ്ങള്‍ പറഞ്ഞു.

അമ്മ അഞ്ച് ദിവസം പശുക്കളെ പരിപാലിച്ചു. പാല്‍ തരുന്നില്ലെന്നത് പോട്ടെ, പശു അമ്മയെ മൂന്ന് പ്രാവശ്യം കുത്തി. കുത്തേറ്റ് അമ്മയ്ക്ക് പരിക്ക് പറ്റിയതോടെയാണ് പശുവിനെ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചതെന്ന് ജ്യോതി ഗുലിയ വ്യക്തമാക്കി. ജ്യോതിക്കൊപ്പം നീതു ഗംഗാസ്, സാക്ഷി കുമാര്‍ എന്നിവരും പശുക്കളെ തിരികെ നല്‍കി.

ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധന്‍ഖറാണ് കായികതാരങ്ങള്‍ക്ക് പശുവിനെ സമ്മാനിച്ചത്. നന്നായി പാല്‍ തരുന്ന പശുക്കളെയാണ് സമ്മാനമായി നല്‍കിയതെന്ന് അദ്ദേഹം അവകാശപ്പെടുകയുണ്ടായി. എന്നാല്‍ പാല്‍ തരാത്ത മോശം ഇനത്തില്‍പ്പെട്ട പശുക്കളെയാണ് ബോക്സര്‍മാര്‍ക്ക് സമ്മാനമായി നല്‍കിയതെന്ന് പരിശീലകന്‍ കുറ്റപ്പെടുത്തി. പശുക്കളെ കായികതാരങ്ങള്‍ തിരിച്ചുനല്‍കിയപ്പോള്‍ നന്നായി പാല്‍ ചുരത്തുന്ന പശുക്കളെ പകരമായി നല്‍കാമെന്ന് കൃഷിമന്ത്രി പറഞ്ഞു.

Similar Posts