India
ബാബരി കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 14ലേക്ക് മാറ്റിബാബരി കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 14ലേക്ക് മാറ്റി
India

ബാബരി കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 14ലേക്ക് മാറ്റി

Sithara
|
29 May 2018 7:28 AM GMT

കേവലം ഭൂമി തര്‍ക്കം മാത്രമായിട്ടാകും കേസ് പരിഗണിക്കുകയെന്ന് കോടതി

ബാബരി മസ്ജിദ് ഭൂമിക്കേസ് പൂര്‍ണ്ണമായും ഭൂ തര്‍ക്ക വിഷയമായാണ് പരിഗണിക്കുന്നത് എന്ന് സുപ്രീംകോടതി. കോടതിയില്‍ സമര്‍പ്പിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര രേഖകള്‍ കേസില്‍‌ പ്രസക്തമല്ലന്ന സൂചന നല്‍കി കാണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ വിവര്‍‌ത്തനം പൂര്‍ത്തികരിക്കാന്‍ കക്ഷികള്‍ക്ക് രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചു. വേഗത്തില്‍ വാദം കേള്‍ക്കണമെന്ന സുന്നീ വഖഫ് ബോര്‍ഡിന്‍റെ ആവശ്യം നിരാകരിച്ച കോടതി കേസ് വീണ്ടും പരിഗണിക്കാനായി മാര്‍ച്ച് 14 ലേക്ക് മാറ്റി. ഭഗവത് ഗീത, രാമയണം ഉള്‍പ്പടെയുള്ളവയും രേഖകളുടെ കൂട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

Similar Posts