India
India
വാലന്റൈന്‍സ് ഡേയില്‍ വ്യാപക അക്രമവുമായി ബജ്റംഗദള്‍; ബീച്ചില്‍ ഇരുന്നവരെ അടിച്ചോടിച്ചു
|29 May 2018 5:31 AM GMT
വാലന്റൈന്‍സ് ഡേ രാജ്യത്തിന്റെ സംസ്കാരത്തിന് എതിരാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്ന ആഘോഷമാണിതെന്നും ബജ്റംഗ്ദള്‍ നേതാക്കള്‍
പ്രണയദിനത്തില്‍ കമിതാക്കള്‍ക്ക് എതിരെ പ്രതിഷേധവുമായി ബജ്റംഗ്ദള്‍. അഹമ്മദാബാദില്‍ ബീച്ചില്‍ ഇരുന്നവരെ അടിച്ചോടിച്ചു. ഹൈദരാബാദില്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയ പ്രവര്‍ത്തകര്‍ ബാറുകള്‍ക്കും പബ്ബുകള്‍ക്കും ആഘോഷം നടത്തരുതെന്ന് മുന്നറിയിപ്പ് നല്കി. ചെന്നൈയിലും ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വാലന്റൈന്‍സ് ഡേ രാജ്യത്തിന്റെ സംസ്കാരത്തിന് എതിരാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്ന ആഘോഷമാണിതെന്നും നേതാക്കള്‍ പറഞ്ഞു.