ജലവിനിയോഗത്തെക്കുറിച്ചുള്ള പഠനത്തിനായി സിഡബ്ല്യുആര്‍ഡിഎം - റഷ്യ സംയുക്തകരാര്‍
|നഗരവത്കരണത്തിന്റെ കാര്യത്തില്‍ റഷ്യയും കേരളവും തമ്മിലുള്ള സാമ്യതയാണ് ഇത്തരമൊരു കരാറിന് പിന്നില്‍. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗവേഷകര്‍ക്ക് റഷ്യയില്‍ പോകാനും
കേരളം നേരിടുന്ന ജലമലിനീകരണവും, ജലക്ഷാമവും ഒഴിവാക്കുന്നതിനു വേണ്ടി റഷ്യയുമായി സഹകരിച്ചുള്ള പഠനഗവേഷണപദ്ധതിയുമായി സിഡബ്ല്യുആര്‍ഡിഎം. ഇത് സംബന്ധിച്ച് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സും സിഡബ്ല്യുആര്‍ഡിഎം ഉം സംയുക്തകരാറില്‍ ഒപ്പു വെച്ചു.
ജലത്തെക്കുറിച്ചും അതിന്റെ വിനിയോഗത്തെക്കുറിച്ചുമുള്ള പഠനത്തിന് പുതിയ സാധ്യതകള്‍ തേടുകയാണ് സിഡബ്ല്യുആര്‍ഡിഎം. ജലം മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതികള്‍ ഇതിലൂടെ ആവിഷ്കരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരവത്കരണത്തിന്റെ കാര്യത്തില്‍ റഷ്യയും കേരളവും തമ്മിലുള്ള സാമ്യതയാണ് ഇത്തരമൊരു കരാറിന് പിന്നില്‍. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗവേഷകര്‍ക്ക് റഷ്യയില്‍ പോകാനും റഷ്യയിലെ ശാസ്ത്രഞ്ജര്‍ക്ക് തിരിച്ചും ഗവേഷണത്തിനുള്ള അവസരവും ഇതിലൂടെ ലഭിക്കും. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ആവശ്യമെങ്കില്‍ കരാര്‍ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്.