അതിക്രമങ്ങള്‍ക്കെതിരെ ദലിത് ശോഷന്‍ മുക്തി മഞ്ച് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി
|രാജ്യത്ത് ദലിത് വിഭാഗത്തിനെതിരെ തുടരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ സിപിഎം സംഘടനായ ദലിത് ശോഷന്‍ മുക്തി മഞ്ച് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി.
രാജ്യത്ത് ദലിത് വിഭാഗത്തിനെതിരെ തുടരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ സിപിഎം സംഘടനായ ദലിത് ശോഷന്‍ മുക്തി മഞ്ച് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി. സ്വകാര്യ മേഖലയിലെ ജോലിയില്‍ ദലിത് വിഭാഗത്തിന് സംവരണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെ യുപി സര്‍ക്കാര്‍ ജയിലിടച്ച ദലിത് നേതാക്കളെ വിട്ടയക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
രാജ്യത്ത് ഓരോ 15 മിനുട്ടിലും ദലിതര്‍ക്ക് എതിരെ ആക്രമണം നടക്കുന്നുവെന്നാണ് ഔദ്യോഗിക കണക്കെന്ന് ദലിത് ശോഷന്‍ മുക്തി മഞ്ച് ചൂണ്ടിക്കാട്ടി. ദിവസവും 6 ദലിത് സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക് ദലിതുകള്‍ക്ക് എതിരായ ആക്രമണത്തില്‍ 66 ശതമാനം വര്‍ധനയുണ്ടായെന്നും പാര്‍ലമെന്‍റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സിപിഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി പറഞ്ഞു.
യുപി സര്‍ക്കാരിനെതിരെ പ്രതികരിച്ചതിന് ജയിലിടച്ച ചന്ദ്രശേഖര്‍ ആസാദ്, സോനു, ശിവ കുമാര്‍ എന്നീ ഭീം ആര്‍മി നേതാക്കളെ വിട്ടയക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഭീമ കോറിഗണ്‍ കലാപത്തിലെ കുറ്റവാളികളെ പിടികൂടണമെന്നും ദലിത് വിദ്യാര്‍ത്ഥികളില്‍ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കണമെന്നും മാര്‍ച്ചില്‍ ആവശ്യം ഉയര്‍ന്നു. ചുരുങ്ങിയത് രണ്ടേക്കര്‍ ഭൂമി ഓരോ ദലിത് കുടുംബത്തിനും നല്‍കുക, ഭക്ഷ്യ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.