അമിത്ഷാക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
|കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുടുംബത്തിന് അമിത് ഷാ 5 ലക്ഷം രൂപ നല്‍കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അമിത് ഷാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നീക്കം.
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുടുംബത്തിന് അമിത് ഷാ 5 ലക്ഷം രൂപ നല്‍കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അതേ സമയം വീരശൈവ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ മൈസൂരുവിലെ സൂത്തൂര്‍ മഠത്തിലെത്തി. ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കുന്നതിനെതിരെ സമരരംഗത്തുളള വീരശൈവ വിഭാഗത്തിന് അമിത് ഷാ പിന്തുണയറിയിച്ചു. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മൈസൂരു മേഖലയിലായിരുന്നു പര്യടനം. മൈസൂരു കൊട്ടാരത്തില്‍ രാജകുടുംബാംഗങ്ങളുമായും അമിത് ഷാ സംസാരിച്ചു.