India
പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാക്കളുടെ ഏകദിന ഉപവാസ സമരം അവസാനിച്ചുപ്രതിപക്ഷത്തിനെതിരെ ബിജെപി നേതാക്കളുടെ ഏകദിന ഉപവാസ സമരം അവസാനിച്ചു
India

പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാക്കളുടെ ഏകദിന ഉപവാസ സമരം അവസാനിച്ചു

Khasida
|
29 May 2018 11:17 PM GMT

ചെന്നൈയിലെ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട പ്രദര്‍ശനത്തിന്റെ ഉദ്ഘാടനമടക്കം നിശ്ചയിച്ച പരിപാടികളില്‍ മാറ്റം വരുത്താതെ പ്രധാനമന്ത്രി സമരത്തില്‍ പങ്കെടുത്തു. ദേശീയ അധ്യക്ഷന്‍ അമിത്ഷാ കര്‍ണാടകയിലെ ഹുബ്ലിയിലാണ് സമരം നടത്തിയത്...

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം സ്തംഭിച്ചതില്‍ പ്രതിഷേധിച്ചുള്ള ബിജെപിയുടെ ഏകദിന ഉപവാസ സമരം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരും എംപിമാരും സമരത്തില്‍ പങ്കെടുത്തു. നിരാഹാര സമരം രാഷ്ട്രീയ നാടകം മാത്രമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ നടത്തിയ സമരത്തിന്ന് ബദലെന്നോണമായിരുന്നു ബിജെപിയുടെ നിരാഹാര സമരം. സഭ സ്തംഭനത്തിന് കാരണം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പ്രതിഷേധമാണെന്ന ആരോപണത്തെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ചെന്നൈയിലെ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട പ്രദര്‍ശനത്തിന്റെ ഉദ്ഘാടനമടക്കം നിശ്ചയിച്ച പരിപാടികളില്‍ മാറ്റം വരുത്താതെ പ്രധാനമന്ത്രി സമരത്തില്‍ പങ്കെടുത്തു. ദേശീയ അധ്യക്ഷന്‍ അമിത്ഷാ കര്‍ണാടകയിലെ ഹുബ്ലിയിലാണ് സമരം നടത്തിയത്.

ഡല്‍ഹി വിജയ് ചൗക്കില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താണം, ഹര്‍ഷ വര്‍ധന്‍, എസ് എസ് അലുവാലിയ, വിജയ് ഗോയല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അര്‍ത്ഥശൂന്യ സമരമാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അനാരോഗ്യം മൂലം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും, വിദേശകാര്യമന്ത്രി സുഷമ സ്വരാജും നിരാഹാര സമരത്തില്‍ നിന്നും വിട്ടുനിന്നു. നേരത്തെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ വേതനവും ബത്തയും ബഹിഷ്‌കരിക്കാന്‍ എന്‍ഡിഎ എംപിമാര്‍ തീരുമാനിച്ചിരുന്നു.

Related Tags :
Similar Posts