India
മഹാരാഷ്ട്രയില്‍ 14 മാവോയിസ്റ്റുകളെ വധിച്ചു മഹാരാഷ്ട്രയില്‍ 14 മാവോയിസ്റ്റുകളെ വധിച്ചു 
India

മഹാരാഷ്ട്രയില്‍ 14 മാവോയിസ്റ്റുകളെ വധിച്ചു 

Subin
|
29 May 2018 2:57 AM GMT

ഈ വര്‍ഷം ഇതുവരെ ദക്ഷിണ ഗഡ്ചിരോലി മേഖലയില്‍ മാത്രം 17 മാവോയിസ്റ്റുകള്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഗഡ്ചിരോലി മേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റ് ഡിവിഷണല്‍ കമ്മറ്റി അംഗങ്ങളായ സിനു, സായ് നാഥ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഗഡ്ചിരോലി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അങ്കുഷ് ഷിന്‍ഡേ 14 മാവോയിസ്റ്റുകളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ടാഡ്ഗണ്‍ ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച്ചയാണ് പൊലീസ് സംഘം ഓപറേഷന്‍ ആരംഭിക്കുന്നത്. ഞായറാഴ്ച്ച രാവിലെ ഒമ്പതരയോടെ വെടിവെപ്പ് ആരംഭിച്ചു. പ്രദേശത്തു നിന്നും 14 പേരുടെ മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ ദക്ഷിണ ഗഡ്ചിരോലി മേഖലയില്‍ മാത്രം 17 മാവോയിസ്റ്റുകള്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 19 മാവോയിസ്റ്റുകളാണ് മേഖലയില്‍ കൊല്ലപ്പെട്ടത്. ഗഡ്ചിരോലി മേഖലയില്‍ 2013ലും 2017ലും മാവോയിസ്റ്റ് വിരുദ്ധ ഓപറേഷനുകളില്‍ ഏഴുപേരെ വീതം വധിച്ചിരുന്നു. മേഖലയിലെ ഏറ്റവും വലിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനാണിത്.

Similar Posts