India
India

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തെ പുറത്താക്കണമെന്ന് സുബ്രഹ്മണ്യ സ്വാമി

admin
|
29 May 2018 10:48 PM GMT

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍‌ രഘുറാം രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്വാമിയുടെ പുതിയ നീക്കം. ഇക്കാര്യം പ്രധാന മന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും സുബ്രഹ്മണ്യസ്വാമി പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തെ പുറത്താക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി രംഗത്ത്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍‌ രഘുറാം രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്വാമിയുടെ പുതിയ നീക്കം. ഇക്കാര്യം പ്രധാന മന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും സുബ്രഹ്മണ്യസ്വാമി പറഞ്ഞു.

ചരക്ക് സേവന നികുതിയിലിടക്കം, മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസ്സിനെ പ്രോത്സാഹിപ്പിക്കുന്നത് മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യമാണെന്ന് സുബ്രഹ്മണ്യ സ്വാമി പറയുന്നു. ഇന്ത്യയുടെ താല്‍പര്യത്തിനെതിരായാണ് അരവിന്ദ് സുബ്രഹമണ്യത്തെ പോലുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ പ്രധാന മന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും സ്വാമി പറഞ്ഞു.

റിസ്സര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രഘുറാം രാജന്‍ പടിയിറക്കം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യ സ്വാമി അരവിന്ദ് സുബ്രഹമണ്യത്തിനെതിരെ രംഗത്തെത്തുന്നത്. അടുത്ത ആര്‍ ബി ഐ ഗവര്‍‌ണര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നവരില്‍ പറ‌ഞ്ഞ് കേള്‍ക്കുന്ന ഒരാള്‍ കൂടിയാണ് അരവിന്ദ് സുബ്രഹമണ്യം.

Similar Posts