India
കീഴ് വഴക്കം ലംഘിച്ച് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുംകീഴ് വഴക്കം ലംഘിച്ച് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും
India

കീഴ് വഴക്കം ലംഘിച്ച് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും

Damodaran
|
30 May 2018 12:12 AM GMT

ബ്രോഡ്കാസ്റ്റിങ് നയം അനുസരിച്ച് പ്രധാനമന്ത്രി അടക്കമുള്ള ഭരണകര്‍ത്താക്കളുടെ രാഷ്ട്രീയ പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ല. എന്നാല്‍ ഈ കീഴ് വഴക്കം ലംഘിച്ചാണ് പുതിയ നിര്‍ദേശം

ബ്രോഡ്കാസ്റ്റിങ് നയത്തിലെ കീഴ് വഴക്കം ലംഘിച്ച് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം ദൂരദര്‍ശന്‍ ഇന്ന് സംപ്രേഷണം ചെയ്യും. കേന്ദ്ര ഡയരക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം പരിപാടിയുടെ സമയക്രമത്തില്‍ ദൂരദര്‍ശന്‍ മാറ്റം വരുത്തി. 4.45 മുതല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ആകാശവാണിയും തത്സമയം പ്രക്ഷേപണം ചെയ്യും.

ബിജെപി ദേശീയ കൌണ്‍സിലിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ഇത് തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് ആകാശവാണി ദൂരദര്‍ശന്‍ എന്നിവയുടെ സംസ്ഥാന ഓഫീസുകളില്‍ കേന്ദ്ര ഡയരക്ടറേറ്റില്‍ നിന്ന് നിര്‍ദേശം കിട്ടിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം തീരും വരെ സംപ്രേഷണം ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇതിനനുസരിച്ച് ദൂരദര്‍ശനും ആകാശവാണിയും പ്രോഗ്രാമുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. മോദിയുടെ പ്രസംഗം അഞ്ച് മണി മുതല്‍ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും. 4.45 മുതല്‍ ആകാശവാണിയും സമ്മേളനം തത്സമയം കേൾപ്പിക്കും. ബ്രോഡ്കാസ്റ്റിങ് നയം അനുസരിച്ച് പ്രധാനമന്ത്രി അടക്കമുള്ള ഭരണകര്‍ത്താക്കളുടെ രാഷ്ട്രീയ പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ല. എന്നാല്‍ ഈ കീഴ് വഴക്കം ലംഘിച്ചാണ് പുതിയ നിര്‍ദേശം നടപ്പിലാക്കുന്നത്. വി എച്ച് പി സമ്മേളനം നേരത്തെ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത് വിവാദമായിരുന്നു. എന്നാല്‍ ആകാശവാണിയില്‍ ഇത്തരം സംഭവം ആദ്യമാണ്.

Related Tags :
Similar Posts