India
സായിബാബക്ക് ജാമ്യംസായിബാബക്ക് ജാമ്യം
India

സായിബാബക്ക് ജാമ്യം

admin
|
30 May 2018 3:49 AM GMT

സായിബാബയുടെ ജാമ്യത്തെ എതിര്‍ത്ത മഹാരാഷ്ട്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍ ജി എന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഉപാധികളില്ലാതെയാണ് ജാമ്യം. അതേസമയം ജാമ്യ ഹരജിയെ എതിര്‍ത്ത മഹാരാഷ്ട്ര സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
സായിബാബയെ ഉപദ്രവിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് 17 മാസമായി നാഗ്പൂര്‍ ജയിലില്‍ ഏകാന്ത തടവിലായിരുന്ന ജിഎന്‍ സായിബാബയുടെ ജാമ്യഹരജിക്കെതിരെ ശക്തമായ വാദവുമായായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയിലെത്തിയത്.
രാജ്യംലഭിച്ച് പുറത്തിറങുന്ന സായിബാബ രാജ്യ ദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. ഇക്കാര്യം തള്ളിയ കോടതി എത്രയും പെട്ടെന്ന് ജാമ്യം നല്‍കണമെന്നും സര്‍ക്കാരിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും പറഞ്ഞു.
ഇനി വിചാരണകോടതി ആവശ്യപ്പെട്ടാല്‍ മാത്രമേ അദ്ദേഹത്തിന് ഹാജരാകേണ്ടതുള്ളൂ എന്നുംകോടതി ഉത്തരവിലുണ്ട്. 2014 മെയ് 9നാണ് മഹാരാഷ്ട്ര പൊലീസ് ഡല്‍ഹി സര്‍വ്വകലാശാല ഇംഗ്‌ളീഷ് വിഭാഗം അധ്യാപകനായ സായിബാബയെ അറസ്റ്റ് ചെയ്തത്.
യുഎപിഎ അടക്കമുള്ള നിയമങ്ങളും സായിബാബക്കെതിരെ ചുമത്തിയിരുന്നു. മാവോവാദി ബന്ധം ആരോപിച്ച്അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥികളുടെ മൊഴിയെ തുടര്‍ന്നായിരുന്നു സായിബാബയെ അറസ്റ്റ് ചെയ്തത് . വിദ്യാര്‍ഥികളെ റിക്രൂട്ട്ചെയ്തത് സായിബാബയാണെന്നും മാവോയിസ്റ്റ് നേതാക്കളുമായി അദ്ദേഹത്തിന്ണ് നേരിട്ട് ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു.

പ്രൊഫസറെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മനുഷ്യാവകാശ പ്രവർത്തകരും വിദ്യാർത്ഥികളും സമര പരിപാടികൾ നടത്തിയിരുന്നു.

Similar Posts