മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു
|അതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്നറിയിച്ച് അംബികാ സോണി ഹൈക്കമാന്റിന് കത്ത് നല്കി. ആരോഗ്യ പ്രശ്നങ്ങളാണ് രാജി കാരണമായി പറയുന്നത്.
മുന്‍ ഗുജ്റാത്ത് മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേല കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. തന്റെ ജന്മനിദത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപടിയിലാണ് വഗേലയുടെ രാജി പ്രഖ്യാപനം. കേന്ദ്ര നേതൃത്വം ഒരു ദിവസം മുമ്പ് തന്നെ സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു. അതിനിടെ എഐഎസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അംബികാ സോണി ഹൈക്കമാന്റിന് കത്ത് നല്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗുജ്റാത്ത് കോണ്‍ഗ്രസില്‍ തുടരുന്ന ആഭ്യന്തര കലഹം മൂര്‍ഛിച്ചതോടെയാണ് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍ സിംഗ് വഗേല രാജി പ്രഖ്യാപിച്ചത്. ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.
ഇന്ന് ഗാന്ധി നഗറില്‍ 77ാം ജന്മ്ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് വഗേലയുടെ പ്രഖ്യാപനം. എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും വഗേല അവകാശപ്പെട്ടു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ പാര്‍ട്ടി നടത്തിയിട്ടില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശം മറികടന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും വഗേലക്ക് ഒപ്പം നില്‍ക്കുന്നവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്നറിയിച്ച് അംബികാ സോണി ഹൈക്കമാന്റിന് കത്ത് നല്കി. ആരോഗ്യ പ്രശ്നങ്ങളാണ് രാജി കാരണമായി പറയുന്നത്. നിലവില്‍ ഹിമാചല്‍ പ്രദേശിന്റെ ചുമതലയാണ് അവര്‍ വഹിക്കുന്നത്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള രാജി സന്നദ്ധതയില്‍ അസ്വാഭാവികതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം രാജി ഹൈക്കമാന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല.