India
ജി എസ് ടി നികുതി നിരക്ക് കുറച്ചേക്കും; സൂചന നല്‍കി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിജി എസ് ടി നികുതി നിരക്ക് കുറച്ചേക്കും; സൂചന നല്‍കി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി
India

ജി എസ് ടി നികുതി നിരക്ക് കുറച്ചേക്കും; സൂചന നല്‍കി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി

Muhsina
|
30 May 2018 2:19 PM GMT

ജി എസ് ടി നികുതി നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചന നല്‍കി ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി. വരുമാന നഷ്ടം പരിഹരിക്കപ്പെട്ടാല്‍ നികുതി നിരക്കുകള്‍ കുറക്കുന്നത് പരിഗണിക്കാമെന്ന്..

സേവന നികുതി നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചന നല്‍കി ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി. വരുമാന നഷ്ടം പരിഹരിക്കപ്പെട്ടാല്‍ നികുതി നിരക്കുകള്‍ കുറക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിനുശേഷം കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാനാകുമെന്നും അരുണ്‍ ജെയ്റ്റ് ലി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സാമ്പത്തികനില സംബന്ധിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി നിലപാട് വ്യക്തമാക്കിയത്. നികുതി വരുമാനം സ്വാഭാവികമായാല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയും. ഇതിനുശേഷം കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്നും ഫരീദാബാദില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി വ്യക്തമാക്കി. ചരക്ക് സേവന നികുതി കാര്യക്ഷമമാക്കാന്‍ ഓരോദിവസവും ശ്രമിക്കുകയാണ്. നിലവിലെ രീതികള്‍ മെച്ചപ്പെടുത്തി ചെറുകിട നികുതിദായകരുടെ ഭാരം ലഘൂകരിക്കാന്‍ ശ്രമിക്കും. നികുതി വരുമാനം സ്വാഭാവികമാകുന്നതോടെ കുറഞ്ഞ സ്ലാബുകള്‍ കൊണ്ടുവരുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎസ്ടി നടപ്പാക്കിയതില്‍ ഗുരുതര പിഴവ് സംഭവിച്ചതായുളള വിമര്‍ശങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ വാക്കുകള്‍. നാലു തരം ജിഎസ് ടി സ്ലാബുകളാണ് നിലവിലുളളത്.

Related Tags :
Similar Posts