മീശ വച്ചതിന് ദലിത് യുവാക്കള്‍ക്ക് മേല്‍ജാതിക്കാരുടെ ക്രൂരമര്‍ദ്ദനം
|ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം
മീശ വച്ചതിന് ദലിത് യുവാക്കള്‍ക്ക് മേല്‍ജാതിക്കാരുടെ മര്‍ദ്ദനം. ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം. നിയമവിദ്യാര്‍ഥി കൃനാല്‍ മഹേരി (30), പീയുഷ് പര്‍മാര്‍ (24) എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്.
ഗാന്ധിനഗറില്‍ 15 കിലോമീറ്റര്‍ അകലെയുള്ള ലിംബോധര ഗ്രാമത്തിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി രോഹിത് വാസിലുള്ള ദലിത് സുഹൃത്തിനെ കാണാനെത്തിയതായിരുന്നു കൃനാല്‍. അപ്പോഴാണ് മീശ വച്ചാല്‍ രജപുത്രനാകില്ലെന്ന് പറഞ്ഞാണ് ദര്‍ബാര്‍ സമുദായത്തില്‍ പെട്ട മൂന്നംഗ സംഘം കൃനാലിനെയും പീയുഷിനെയും മര്‍ദ്ദിച്ചത്. പരിക്കേറ്റ ഇവരെ ഗാന്ധിനഗറിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മീശ വയ്ക്കാന്‍ മാത്രമല്ല, ലിംബോധര ഗ്രാമത്തില്‍ ദലിതര്‍ക്ക് അമ്പലത്തില്‍ പോകാനോ പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ പങ്കെടുക്കാനോ അവകാശമില്ലെന്ന് കുല്‍ദീപ് മഹേരിയ പറഞ്ഞു. വിവാഹത്തിന് ഒരു ദലിത് യുവാവിന് കുതിരപ്പുറത്ത് വരാന്‍ പോലുമുള്ള അവകാശമില്ല.
കൃനാലിനെയും പീയുഷിനെയും മര്‍ദ്ദിച്ചതില്‍ സോഷ്യല്‍മീഡിയയില്‍ വന്‍പ്രതിഷേധം ഉയരുന്നുണ്ട്. #JativaadNaVirodhMa' (opposing casteism), '#PiyushbhaiNaSamarthanMa' (in support of Piyushbhai), and '#SamidhanNaSamarthanMa' എന്നീ ഹാഷ് ടാഗുകള്‍ വഴി പ്രതിഷേധം ഒഴുകുകയാണ്.