അഖ്‌ലാകിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പതിനഞ്ച് പ്രതികള്‍ക്ക് സര്‍ക്കാര്‍ വക ജോലി
|ജയിലില്‍ കഴിയുന്നതിനിടക്ക് മരണപ്പെട്ട കേസിലെ പ്രതിയായ രവീണ്‍ സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് പ്രൈമറി സ്‌കൂളില്‍ ജോലിയും നല്‍കും
ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാകിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജോലി നല്‍കി ഉത്തര്‍ പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍. കേസിലെ പ്രധാന പ്രതിയടക്കം, ജോലിയില്ലാത്തവര്‍ക്കാണ് ദാദ്രിയിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനിലെ പ്രൈവറ്റ് ഫേമില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി നല്‍കുന്നത്. ജയിലില്‍ കഴിയുന്നതിനിടക്ക് മരണപ്പെട്ട കേസിലെ പ്രതിയായ രവീണ്‍ സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് പ്രൈമറി സ്‌കൂളില്‍ ജോലിയും നല്‍കും.
ബിജെപി എം.എല്.എ തേജ്പാല്‍ സിങ് നഗര്‍ ആണ് ഇക്കാര്യം അറിയിച്ചത്.. സിസോദിയയുടെ ഭാര്യയ്ക്ക് ജോലി നല്‍കും. കൊലപാതകക്കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജോലി തരപ്പെടുത്തുമെന്നും എം.എല്.എ അറിയിച്ചു.
2016 സെപ്തംബര്‍ 28നാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 52കാരനായ മുഹമ്മദ് അഖ്‌ലാക്കിനെ അടിച്ചുകൊന്നത്. അഖ്‍ലാഖിന്റെ മൂത്തമകന്‍ മുഹമ്മദ് സര്‍താജ് വ്യോമസേനയില്‍ എഞ്ചിനീയറാണ്.