India
ജിഗ്നേഷ് മേവാനി ഗുജറാത്തില്‍ സ്വതന്ത്രനായി മത്സരിക്കുംജിഗ്നേഷ് മേവാനി ഗുജറാത്തില്‍ സ്വതന്ത്രനായി മത്സരിക്കും
India

ജിഗ്നേഷ് മേവാനി ഗുജറാത്തില്‍ സ്വതന്ത്രനായി മത്സരിക്കും

Sithara
|
30 May 2018 3:16 AM GMT

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദലിത് നേതാവ് ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദലിത് നേതാവ് ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മത്സരിക്കുന്ന കാര്യം ജിഗ്നേഷ് മേവാനി വെളിപ്പെടുത്തിയത്.

വദ്ഗാമില്‍ മത്സരം താനും ബിജെപിയും തമ്മിലാണെന്നും അതുകൊണ്ട് മറ്റ് പാര്‍ട്ടികള്‍ ഇവിടെ മത്സരിക്കരുതെന്നും മേവാനി അഭ്യര്‍ഥിച്ചു. ഈ മണ്ഡലത്തില്‍ ദലിത്, മുസ്‍ലിം വോട്ടര്‍മാര്‍ തനിക്ക് വോട്ട് ചെയ്യും. അതുകൊണ്ടുതന്നെ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും മേവാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കോണ്‍ഗ്രസിന് പരസ്യ പിന്തുണ നല്‍കിയിരുന്നില്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് മേവാനി നേരത്തെ വ്യക്തമാക്കിയിരുന്നത്. ദലിതരുടെ ഉന്നമനത്തിനായി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ 90 ശതമാനവും കോണ്‍ഗ്രസ് അംഗീകരിച്ചെന്നും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം മേവാനി പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസുമായി വിലപേശല്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഗുജറാത്തില്‍ 22 വര്‍ഷത്തെ ബിജെപി ഭരണത്തിന് അറുതിവരുത്തണം. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് പറയില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഗുജറാത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും മേവാനി പറഞ്ഞു. മേവാനി സ്വതന്ത്ര സ്ഥാനാര്‍ഥിയാവുന്നതിനോടുള്ള കോണ്‍ഗ്രസിന്‍റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

Similar Posts