India
യുപിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിടങ്ങളില്‍ ബിജെപിക്ക് തോല്‍വിയുപിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിടങ്ങളില്‍ ബിജെപിക്ക് തോല്‍വി
India

യുപിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിടങ്ങളില്‍ ബിജെപിക്ക് തോല്‍വി

Muhsina
|
30 May 2018 9:05 PM GMT

ഉത്തര്‍പ്രദേശില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിടങ്ങളില്‍ ബിജെപിക്ക് തോല്‍വി. 33 മുന്‍സിപ്പല്‍ കൌണ്‍സില്‍ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍..

ഉത്തര്‍പ്രദേശില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിടങ്ങളില്‍ ബിജെപിക്ക് തോല്‍വി. 33 മുന്‍സിപ്പല്‍ കൌണ്‍സില്‍ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് 6 സീറ്റില്‍ മാത്രം. ബിജെപി സത്യസന്ധരും ജനാധിപത്യ വിശ്വാസികളുമാണെങ്കില്‍ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബാലറ്റില്‍ നടത്താന്‍ തയ്യാറാകണമെന്ന് ബിഎസ്പി നേതാവ് മായാവതി വെല്ലുവിളിച്ചു. ഉത്തര്‍ പ്രദേശ് തട്ടേശ സ്വയം ഭരണസ്ഥാപനങ്ങലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 33 മുന്‍സിപ്പല്‍ കൌണ്‍സില്‍ സീറ്റുകളിലാണ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ആറിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

അയോധ്യയോട് ചേര്‍ന്നുള്ള ഫൈസാബാദ്, അംബേദ്ക്കര്‍ നഗര്‍, ബാസ്തി, ഗോണ്ട, ബാല്‍രാംപൂര്‍, സുത്താന്‍പൂര്‍, ബെറേച്ച്, എന്നീ ജില്ലകലാണ് ബിജെപി പരാജയപ്പെട്ടത്. ഫൈസാബാദ്, ബെറേച്ച്, ബാല്‍രാംപൂര്‍ ജില്ലകളില്‍ ബിജെപിക്ക് അക്കൌണ്ട് തുറക്കാനായില്ല. സമാജ് വാദി പാര്‍ട്ടി 12ഉം ബിഎസ്പിയും കോണ്‍ഗ്രസും അഞ്ചും മൂന്നും സീറ്റുകളാണ് നേടിയത്. ഇതോടയാണ് ഇലക്ട്രോണിക്ക് വോട്ടിഹ് യന്ത്രങളിലെ കൃത്രിമം സംബന്ധിച്ച ആരോപണം വീണ്ടും ശക്തമായത്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബാലറ്റിലാണെങ്കില്‍ ബിജെപിക്ക് പരാജയം ഉറപ്പൊണെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. മായാവതിയുടെ ആരോപണത്തെ ഉത്തര് പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ തള്ളി. അനാവശ്യമായി വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചവര്‍ക്കാണ് തിരിച്ചടിനേരിട്ടതെന്നായിരുന്നു ദിനേശ് ശര്മ്മയുടചെ മരുപടി.

Similar Posts