India
ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹരജി കോടതി ഇന്ന് പരിഗണിക്കുംജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹരജി കോടതി ഇന്ന് പരിഗണിക്കും
India

ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹരജി കോടതി ഇന്ന് പരിഗണിക്കും

Sithara
|
30 May 2018 12:23 AM GMT

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന സിബിഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന സിബിഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലോയയുടെ മരണത്തില്‍ അന്വേഷണം വേണമോ എന്ന കാര്യം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ സുപ്രീംകോടതി ചേംബറിലേക്ക് വിളിപ്പിച്ച് ആരായണമെന്ന് വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം വേണ്ടെന്നാണ് കുടുംബത്തിന്‍റെ നിലപാടെങ്കില്‍ കേസുമായി മുന്നോട്ട് പോകില്ലെന്നാണ് ഹരജിക്കാരായ ബോംബെ ലോയേഴ്സ് അസോസിയേഷന്‍റെ നിലപാട്.

മരണം ദുരൂഹമാണെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ലോയക്കുള്ള ചികിത്സയില്‍ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം ആശുപത്രിക്കാണെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വാദം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Similar Posts