India
താജ്മഹല്‍ ശിവക്ഷേത്രമല്ല, ശവകുടീരമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യതാജ്മഹല്‍ ശിവക്ഷേത്രമല്ല, ശവകുടീരമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ
India

താജ്മഹല്‍ ശിവക്ഷേത്രമല്ല, ശവകുടീരമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ

Sithara
|
30 May 2018 12:13 AM GMT

താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍റെയും ഭാര്യ മുംതാസിന്‍റെയും ശവകുടീരമാണെന്നും ശിവക്ഷേത്രമാണെന്ന വാദം ശരിയല്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.

താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍റെയും ഭാര്യ മുംതാസിന്‍റെയും ശവകുടീരമാണെന്നും ശിവക്ഷേത്രമാണെന്ന വാദം ശരിയല്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസം ആഗ്ര കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ വിശദീകരണം.

താജ്മഹല്‍ തേജോ മഹാലയ് എന്ന ശിവക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് അവിടെ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ ആഗ്ര കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയുണ്ടായി. ഇതിന് മറുപടിയായാണ് താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നല്‍കിയത്. ഷാജഹാന്‍ ഭാര്യ മുംതാസിന്‍റെ ഓര്‍മയ്ക്കായി നിര്‍മിച്ച ശവകുടീരമാണ് താജ്മഹലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

താജ്മഹലിന്‍റെ ഏത് ഭാഗമാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കേണ്ടതെന്ന് സംബന്ധിച്ച് സുപ്രീംകോടതി നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുള്ളതിനാല്‍ അക്കാര്യം പുനപരിശോധിക്കേണ്ടതില്ലെന്നും ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ വ്യക്തമാക്കി.

Related Tags :
Similar Posts