India
ബാങ്ക് തട്ടിപ്പ്: ജ്വല്ലറി ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്നും പ്രിയങ്ക പിന്‍മാറിയതായി റിപ്പോര്‍ട്ട്ബാങ്ക് തട്ടിപ്പ്: ജ്വല്ലറി ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്നും പ്രിയങ്ക പിന്‍മാറിയതായി റിപ്പോര്‍ട്ട്
India

ബാങ്ക് തട്ടിപ്പ്: ജ്വല്ലറി ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്നും പ്രിയങ്ക പിന്‍മാറിയതായി റിപ്പോര്‍ട്ട്

Muhsina
|
30 May 2018 12:56 PM GMT

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് നീരവ് മോദിയുടെ ജ്വല്ലറി ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്നും ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പിന്‍മാറിയതായി റിപ്പോര്‍ട്ട്. പ്രിയങ്കയുമായി

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് നീരവ് മോദിയുടെ ജ്വല്ലറി ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്നും ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പിന്‍മാറിയതായി റിപ്പോര്‍ട്ട്. പ്രിയങ്കയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 11,300കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി നീരവ്​ മോദി രാജ്യംവിട്ട സാഹചര്യത്തിലാണ് തീരുമാനം.

ജ്വല്ലറിയുമായുള്ള പരസ്യകരാർ റദ്ദാക്കുന്നത്​ സംബന്ധിച്ച് പ്രിയങ്ക കഴിഞ്ഞ​ ദിവസം നിയമവിദഗ്​ധരുടെ ഉപദേശം തേടിയിരുന്നതായി പറയുന്നു. 2017 മുതല്‍ നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയുടെ ബ്രാൻഡ്​ അംബാസഡറായിരുന്നു പ്രിയങ്ക​. ബാങ്ക് തട്ടിപ്പിന്‍റെ പശ്ചാത്തലത്തിൽ പ്രിയങ്ക ചോപ്രക്കെതിരെയും നടപടികളുണ്ടാകുമെന്ന്​ വാർത്തകളുണ്ടായിരുന്നു.

Similar Posts