India
India
ബാബരി ഭൂമി തര്‍ക്ക കേസ്: കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും സുപ്രീം കോടതി തള്ളി
|30 May 2018 10:47 AM GMT
കേസില്‍ മൂന്നാം കക്ഷിയാകാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷയും കോടതി തള്ളി...
ബാബരി ഭൂമി തര്‍ക്ക കേസില്‍ കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും സുപ്രീം കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷികളായിരുന്നവരുടെ വാദം മാത്രമേ പരിഗണിക്കൂ എന്ന് കോടതി അറിയിച്ചു. കേസില്‍ മൂന്നാം കക്ഷിയാകാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷയും കോടതി തള്ളി.
അയോധ്യയില്‍ ബാബരി മസ്ജിദ് നിലകൊണ്ടിരുന്ന 2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച് നല്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് സുപ്രീം കോടതി വാദം കേട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.