India
നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ രാമനഗരത്തിലെ പട്ടുനൂല്‍ ഉല്‍പ്പാദകര്‍നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ രാമനഗരത്തിലെ പട്ടുനൂല്‍ ഉല്‍പ്പാദകര്‍
India

നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ രാമനഗരത്തിലെ പട്ടുനൂല്‍ ഉല്‍പ്പാദകര്‍

Khasida
|
30 May 2018 3:32 PM GMT

ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയെ തുടര്‍ച്ചയായി നിയമസഭയിലേക്കെത്തിക്കുന്ന മണ്ഡലമാണ് രാമനഗര.

രാജ്യത്തെ ഏറ്റവും വലിയ പട്ടുനൂല്‍ കേന്ദ്രങ്ങളിലൊന്നാണ് കര്‍ണ്ണാടകയിലെ രാമനഗര. രാമനഗരയിലെ പട്ടുനൂല്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഇന്ന് നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്. നോട്ട് നിരോധവും ജിഎസ്ടിയുമെല്ലാം പ്രതിസന്ധിയിലായ പട്ടുനൂല്‍ വ്യവസായത്തെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിച്ചെന്ന് രാമനഗരയിലെ പട്ടുനൂല്‍ ഉല്‍പ്പാദകര്‍ പറയുന്നു.

സില്‍ക്ക് സിറ്റിയിലേക്ക് സ്വാഗതം. ഇതാണ് രാമനഗര്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടത്തില്‍ എഴുതിവെച്ചിരിക്കുന്നത്. നഗരത്തിന്‍റെ അരികുകളിലെ ഇടുങ്ങിയ പാതകള്‍ ചെന്നെത്തുന്ന ഗ്രാമങ്ങളെല്ലാം പട്ടുനൂല്‍ ഉല്‍പ്പാദിപ്പിച്ച് ഉപജീവനം നടത്തുന്നവരുടേതാണ്. അത്തരത്തിലൊരു ഗ്രാമമാണ് യറബ് നഗര്‍.

വീടുകളോട് ചേര്‍ന്നുള്ള നൂറിലധികം ചെറുകിട പട്ടുനൂല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പലതും നിലനില്‍ക്കുന്നത് പേരിന് മാത്രം. ചിലതെല്ലാം പൂര്‍ണ്ണമായും പ്രവര്‍ത്തനം നിലച്ചു. ഈ ഗ്രാമത്തില്‍ തന്നെ വന്‍കിട ഫാക്ടറികളും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ഫാക്ടറികള്‍ക്ക് നിരവധി സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുമ്പോള്‍ ചെറുകിട ഉല്‍പ്പാദന കേന്ദ്രങ്ങള്‍ അവഗണിക്കപ്പെടുകയാണ്. നോട്ട് നിരോധവും ജിഎസ്ടിയും നടപ്പിലാക്കിയതിന്റെ ദുരിതത്തില്‍ നിന്ന് ഇതുവരെ മുക്തരായിട്ടില്ലെന്നും ഇവര്‍ പറയുന്നു.

ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയെ തുടര്‍ച്ചയായി നിയമസഭയിലേക്കെത്തിക്കുന്ന മണ്ഡലമാണ് രാമനഗര. മുസ്ലിം വൊക്കലിഗ വോട്ടര്‍മാരുടെ പിന്തുണയിലാണ് കുമാര സ്വാമിയുടെ ജൈത്ര യാത്ര. ഇത്തവണയും കുമാര സ്വാമിക്ക് ജയിക്കാന്‍ വലിയ വിയര്‍പ്പൊഴുക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. പക്ഷെ, ഈ പരമ്പരാഗത തൊഴില്‍ സംരക്ഷിക്കാന്‍ കര്‍ണ്ണാടക രാഷ്ട്രീയത്തിന്‍റെ കിങ് മേക്കറാകാന്‍ ഒരുങ്ങുന്ന
കുമാര സ്വാമി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ ഇവര്‍ പങ്കുവെക്കുന്നില്ല.

Related Tags :
Similar Posts