India
India
സുനന്ദ പുഷ്കര്‍ കേസ്; തരൂരിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ്
|30 May 2018 11:22 AM GMT
തരൂരിനെ കോടതി വിളിച്ചു വരുത്തണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു
സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂരിന് എതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയെ അറിയിച്ചു. തരൂരിനെ കോടതി വിളിച്ചു വരുത്തണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പോസ്റ്റ്മോര്‍ട്ടത്തില്‍ സുനന്ദ പുഷ്കറിന്റെ ശരീരത്തില്‍ 12 മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. തരൂരിന് എതിരായ കുറ്റപത്രം സ്വീകരിക്കുന്ന കാര്യം ജൂണ്‍ അഞ്ചിന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. തരൂരിനെ വിളിച്ചു വരുത്തുന്ന കാര്യത്തിലും അന്ന് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.