ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത് കള്ളപ്പണം; അഖിലേഷ് യാദവ്
|ആഗോള സമ്പത്തിക മാന്ദ്യകാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സഹായിച്ചത് കള്ളപ്പണത്തിൽ അധിഷ്ഠിതമായ സമാന്തര സമ്പദ് ഘടനയാണെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം
ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത് കള്ളപ്പണത്തിന്റെ സമാന്തര സാമ്പത്തിക വ്യവസ്ഥയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. എന്നാൽ, അഭിപ്രായം തന്റേതല്ലെന്നും സാമ്പത്തിക വിദഗ്ധരുടേതാണെന്നും അദ്ദേഹം വിശദീകരിച്ചു. വ്യക്തിപരമായി കള്ളപ്പണത്തിന് എതിരാണെന്നും അഖിലേഷ് ലക്‍നൌവില്‍ പറഞ്ഞു.
‘കള്ളപ്പണം ഉണ്ടാവരുതെന്നാണ് വ്യക്തിപരമായ നിലപാട്, അതിനെ എതിര്‍ക്കുകയും ചെയ്യും. എന്നാൽ, ആഗോള സമ്പത്തിക മാന്ദ്യകാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സഹായിച്ചത് കള്ളപ്പണത്തിൽ അധിഷ്ഠിതമായ സമാന്തര സമ്പദ് ഘടനയാണെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.’– അഖിലേഷ് പറഞ്ഞു.
കള്ളപ്പണത്തെ നേരിടാൻ 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് അഖിലേഷിന്റെ മറുപടി. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അഖിലേഷിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി അടക്കമുള്ള കക്ഷികൾ രംഗത്തുവന്നുകഴിഞ്ഞു.