India
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണ്ണംബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണ്ണം
India

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണ്ണം

Sithara
|
31 May 2018 10:32 AM GMT

സംസ്ഥാനത്ത് 40000ത്തോളം ജീവനക്കാരാണ് പണിമു‌ടക്കിയത്.


കേന്ദ്രസര്‍ക്കാരിന്‍റെ ബാങ്കിംഗ് തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബാങ്ക് ജീവനക്കാര്‍ നടത്തിയ ദേശീയ പണിമുടക്ക് പൂര്‍ണ്ണം. ബാങ്ക് യൂണിയനുകളുടെ സംയുക്ത കൂട്ടാമയുടെ ആഭിമുഖ്യത്തില്‍ ന‌‌‌ടന്ന പണിമു‌ടക്കില്‍ രാജ്യത്തെ 80 ശതമാനം ബാങ്കിടപാടുകളും സ്തംഭിച്ചു. സംസ്ഥാനത്ത് 40000 ത്തോളം ബാങ്ക് ജീവനക്കാര്‍ പണിമു‌ടക്കില്‍ പങ്കെടുത്തു

മൊത്തം ബാങ്കിംഗ് സേവനത്തിന്‍റെ 75 ശതമാനവും നടക്കുന്ന പൊതു മേഖല ബാങ്കുളിലെ ജീവനക്കാര്‍ ഭൂരിഭാഗവും ഇന്ന് പണിമുടക്കി. ഒപ്പം സ്വകാര്യ മേഖല ജിവനക്കാരും പങ്കെടുത്തു . ഇതോടെ ചെ‌ക്ക് ക്ലിയറന്‍സ് അടക്കം ബാങ്കുകള്‍ നേരിട്ട് ചെയ്യുന്ന എല്ലാ സേവനങ്ങളും മുടങ്ങി പ്രാധനപ്പെട്‌ 9 ‌‌ട്രേഡ് യൂണിയനുകളുടെ ബാങ്കിംഗ് മേഖല സംഘ‌നകള്‍ പണിമു‌ടക്കില്‍ പങ്കെ‌ടുക്കുത്തപ്പോള്‍ ബി എം എസിന് കീഴിലുള്ള സംഘടനകള്‍ വി‌‌ട്ട് നിന്നു, ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം പണി മുടക്കിയ തൊഴിലാളിള്‍ പ്രതിഷേധിച്ചു

കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക, വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തുന്നവര്‍ക്കെതെിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. സമരത്തെ കുറിച്ച് നേരത്തെ അറിയിപ്പ് കിട്ടിയതിനാല്‍ കേരളത്തില്‍ ഇടപാടുകര്‍ നേരിട്ട് ബാങ്കുലെത്തുന്നത് കുറവായിരുന്നു. എ‌ി,‌ടിഎം സേവനത്തെയും ഓണ്‍ ലൈന്‍ ഇടപാടുകളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല

Related Tags :
Similar Posts