India
വന്ദേമാതരം നിര്‍ബന്ധമാക്കല്‍: കേന്ദ്രത്തോട് സുപ്രീംകോടതി നിലപാട് ആരാഞ്ഞുവന്ദേമാതരം നിര്‍ബന്ധമാക്കല്‍: കേന്ദ്രത്തോട് സുപ്രീംകോടതി നിലപാട് ആരാഞ്ഞു
India

വന്ദേമാതരം നിര്‍ബന്ധമാക്കല്‍: കേന്ദ്രത്തോട് സുപ്രീംകോടതി നിലപാട് ആരാഞ്ഞു

Sithara
|
31 May 2018 2:26 AM GMT

സ്കൂളുകളിലും പൊതുഓഫീസുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു

സ്കൂളുകളിലും പൊതുഓഫീസുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. വിഷയത്തില്‍ നാല് ആഴ്ച്ചക്കകം നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹരജിയില്‍ ആഗസ്ത് 13ന് കോടതി വാദം കേള്‍ക്കും.

വന്ദേമാതരത്തിന് ദേശീയഗാന പദവി നല്‍കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ചടങ്ങുകളിലും ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും ഹിന്ദുത്വ സംഘടനകളുടെ ദീര്‍ഘ കാലമായുള്ള ആവശ്യമാണ്. അതിനിടെ സിനിമ തിയേറ്ററുകളിലെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ അംഗവൈകല്യമുള്ളവര്‍ക്ക് കോടതി ഇളവ് അനുവദിച്ചു.

Related Tags :
Similar Posts