India
മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വീട്ടമ്മ അറസ്റ്റില്‍മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വീട്ടമ്മ അറസ്റ്റില്‍
India

മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വീട്ടമ്മ അറസ്റ്റില്‍

Jaisy
|
31 May 2018 2:56 PM GMT

വെല്ലൂര്‍ സ്വദേശിയായ മഹാലക്ഷ്മിയെയാണ്(40)അറസ്റ്റ് ചെയ്തത്

മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍.കിരുബകരനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വീട്ടമ്മയെ അറസ്റ്റ് ചെയ്തു. വെല്ലൂര്‍ സ്വദേശിയായ മഹാലക്ഷ്മിയെയാണ്(40)അറസ്റ്റ് ചെയ്തത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ലക്ഷ്മി.

തമിഴ്നാട് ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകരുടെ സമരത്തിനെതിരെയുള്ള ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍‌മീഡിയയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും വെറും അഞ്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് മെഡിക്കല്‍ സീറ്റ് നേടുന്നതെന്നും ഇത് മനസിലാക്കി അധ്യാപകര്‍ ലജജിച്ച് തല താഴ്ത്തണമെന്നുമായിരുന്നു ജസ്റ്റിസ് പറഞ്ഞത്. മാത്രമല്ല അധ്യാപകര്‍ തങ്ങളുടെ ഉത്തരവാദിങ്ങള്‍ മനസിലാക്കി സമരത്തില്‍ നിന്നും പിന്‍മാറണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു. ജഡ്ജിയുടെ പ്രസ്താവന പ്രതിഷേധത്തിനും വഴിയൊരുക്കി. അദ്ദേഹത്തിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് കിരുബകരന്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ സെപ്തംബര്‍ 14നാണ് മഹാലക്ഷ്മി ജസ്റ്റിസിനെതിരെ പോസ്റ്റിട്ടത്. അധ്യാപകരോട് ജഡ്ജിക്ക് വ്യക്തിപരമായ വിരോധമുണ്ടെന്നും അതിന്റെ കാര വിശദീകരിച്ചുമായിരുന്നു ലക്ഷ്മിയുടെ പോസ്റ്റ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വെല്ലൂര്‍ എസ്പി പി.പകലവന്‍ പറഞ്ഞു. ലക്ഷ്മിയെ പിന്തുണച്ചുകൊണ്ട് ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്.

Similar Posts