India
വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് യുവാക്കളോട് രാഹുല്‍വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് യുവാക്കളോട് രാഹുല്‍
India

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് യുവാക്കളോട് രാഹുല്‍

admin
|
31 May 2018 1:21 AM GMT

കോണ്‍ഗ്രസ് രാജ്യത്തെ മുന്നോട്ട് നയിച്ചപ്പോള്‍ നിലവിലെ പ്രധാനമന്ത്രി രാജ്യത്തെ പിന്നോട്ട് കൊണ്ടുപോയി.വിശ്വാസത്തിന്‍റെ പേരില്‍ ജനങ്ങള്‍ മര്‍ദ്ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് യുവാക്കളോട് രാഹുല്‍ ഗാന്ധി‍. എഐസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്പോള്‍ നമ്മള്‍ യോജിപ്പിക്കും.അവര്‍ തീകൊളുത്തുന്പോള്‍ നമ്മള്‍ തീയണക്കും. 13 വര്‍ഷം മുന്പാണ് രാഷ്ട്രീയത്തിലേക്കെത്തുന്നത്.രാജ്യത്തിലെ ജനങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് രാഷ്ട്രീയത്തിലെക്കെത്തിയത്. രാഷ്ട്രീയം ജനങ്ങള്‍ക്കുള്ളതാണ്. ജനങ്ങളെ അടിച്ചമര്‍ത്താനാണ് ഇന്ന് രാഷ്ട്രീയം ഉപയോഗിക്കുന്നത്.ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്നവര്‍ പാവങ്ങളെ അടിച്ചമര്‍ത്തുന്നവരാണ്.ജനാധിപത്യ മൂല്യങ്ങളെ നിശബ്ദമാക്കാന്‍ അനുവദിക്കില്ല

ബിജെപി വളര്‍ത്തുന്ന ശത്രു രാഷ്ട്രീയം കോണ്‍ഗ്രസിനെ ശക്തരാക്കുന്നു.ജനാധിപത്യ മൂല്യങ്ങളെ നിശബ്ദമാക്കാന്‍ അനുവദിക്കില്ല. ബിജെപി ഹിംസ പടര്‍‍ത്താന്‍ ശ്രമിക്കുന്നു. ബിജെപിയെ നേരിടുകയെന്നതാണ് കോണ്‍ഗ്രസിന്റെ ദൌത്യം. സ്നേഹം മാത്രമുള്ള ഇന്ത്യയെ പടുത്തുയര്‍ത്താം. കോണ്‍ഗ്രസ് രാജ്യത്തെ മുന്നോട്ട് നയിച്ചപ്പോള്‍ നിലവിലെ പ്രധാനമന്ത്രി രാജ്യത്തെ പിന്നോട്ട് കൊണ്ടുപോയി.വിശ്വാസത്തിന്‍റെ പേരില്‍ ജനങ്ങള്‍ മര്‍ദ്ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിലെ യുവാക്കളുടെ ശബ്ദം കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഹുല്‍ വ്യക്തമാക്കി.

Similar Posts