India
21ആം നൂറ്റാണ്ടിലെ മികച്ച നടന്‍ ഇന്ത്യയില്‍ നിന്ന്; മോദിയെ പരിഹസിച്ച് ജിഗ്നേഷ്21ആം നൂറ്റാണ്ടിലെ മികച്ച നടന്‍ ഇന്ത്യയില്‍ നിന്ന്; മോദിയെ പരിഹസിച്ച് ജിഗ്നേഷ്
India

21ആം നൂറ്റാണ്ടിലെ മികച്ച നടന്‍ ഇന്ത്യയില്‍ നിന്ന്; മോദിയെ പരിഹസിച്ച് ജിഗ്നേഷ്

Sithara
|
31 May 2018 4:58 AM GMT

മോദിയുടെ ദലിത് സ്നേഹം വ്യാജമാണെന്ന് പുനെയില്‍ ദലിതര്‍ക്കെതിരെയുണ്ടായ അതിക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ മേവാനി വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടന്‍ ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് ഫ്രഞ്ച് ജ്യോതിഷി നൊട്രാഡമസ് പ്രവചിച്ചിട്ടുണ്ടെന്ന് മോദി പ്രസംഗിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് ജിഗ്നേഷ് ട്വീറ്റ് ചെയ്തു. മോദിയുടെ ദലിത് സ്നേഹം വ്യാജമാണെന്നും പുനെയില്‍ ദലിതര്‍ക്കെതിരെയുണ്ടായ അതിക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ മേവാനി വിമര്‍ശിച്ചു.

മഹാരാഷ്ട്രയിലെ പുനെയില്‍ ദലിതര്‍ക്ക് നേരെയുണ്ടായ അക്രമത്തെ കുറിച്ച് ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മേവാനിയുടെ വിമര്‍ശം. ഭിമ കൊറിഗാവ്, നരേന്ദ്രമോദി ലൈസ്‍, ഫെയ്ക്ക് ദലിത് പ്രേം എന്നീ ഹാഷ് ടാഗുകളോടെയാണ് മേവാനിയുടെ ട്വീറ്റ്. താന്‍ ദലിതര്‍ക്കൊപ്പമാണെന്ന് മോദി പണ്ട് പ്രസംഗിച്ചതിന്‍റെ വീഡിയോയും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനുവരി ഒന്നിനാണ് ഭിമ കൊറിഗാവ് യുദ്ധത്തിന്റെ 200ആം വാര്‍ഷികത്തിന്‍റെ ഭാഗമായി റാലി നടത്തിയ ദലിത് സംഘടനാ പ്രവര്‍ത്തകരെയാണ് മറാത്ത വിഭാഗം ആക്രമിച്ചത്. സംഭവത്തില്‍ ദലിത് വിഭാഗത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു.

Similar Posts