India
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടല്ലേ തിരിച്ചെത്തിയത്? മോദിക്ക് രാഹുലിന്‍റെ പരിഹാസംസ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടല്ലേ തിരിച്ചെത്തിയത്? മോദിക്ക് രാഹുലിന്‍റെ പരിഹാസം
India

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടല്ലേ തിരിച്ചെത്തിയത്? മോദിക്ക് രാഹുലിന്‍റെ പരിഹാസം

Sithara
|
31 May 2018 1:40 PM GMT

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മോദിക്ക് നേരെ ട്വിറ്ററിലാണ് രാഹുല്‍ ഒളിയമ്പ് എയ്തത്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടായിരിക്കുമല്ലോ തിരിച്ചെത്തിയതെന്ന് നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മോദിക്ക് നേരെ ട്വിറ്ററിലാണ് രാഹുല്‍ ഒളിയമ്പ് എയ്തത്.

വിദേശത്തുള്ള കള്ളപ്പണമെല്ലാം രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന മോദിയുടെ വാഗ്ദാനമാണ് രാഹുല്‍ ഓര്‍മിപ്പിച്ചത്. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം പരാമര്‍ശിച്ചാണ് രാഹുലിന്‍റെ പരിഹാസം.

"പ്രിയപ്പെട്ട പ്രധാനമന്ത്രീ, സ്വിറ്റസര്‍ലന്‍ഡില്‍ നിന്ന് തിരിച്ചെത്തിയ അങ്ങേക്ക് സ്വാഗതം. കള്ളപ്പണം സംബന്ധിച്ച താങ്കളുടെ വാഗ്ദാനം ഓര്‍മിപ്പിക്കുകയാണ്. നിങ്ങളുടെ വിമാനത്തില്‍ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടാവുമെന്ന് ഇന്ത്യയിലെ യുവാക്കള്‍ ഉറ്റുനോക്കുകയാണ്"- എന്നാണ് രാഹുലിന്‍റെ ട്വീറ്റ്.

ഇന്ത്യയില്‍ 73 ശതമാനം സമ്പത്തും എങ്ങനെ ജനസംഖ്യയുടെ ഒരു ശതമാനത്തിന് മാത്രം സ്വന്തമായെന്ന് ദാവോസില്‍ വിശദീകരിക്കണമെന്ന രാഹുലിന്‍റെ ട്വീറ്റും ജനശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് മോദിയുടെ കള്ളപ്പണം സംബന്ധിച്ച വാഗ്ദാനത്തെ രാഹുല്‍ പരിഹസിച്ചത്.

Similar Posts