India
യുപിയില്‍ സംഘപരിവാര്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന ബറേലി ജില്ലാ മജിസ്ട്രേറ്റിന്‍റെ എഫ്ബി പോസ്റ്റ് പിന്‍വലിച്ചുയുപിയില്‍ സംഘപരിവാര്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന ബറേലി ജില്ലാ മജിസ്ട്രേറ്റിന്‍റെ എഫ്ബി പോസ്റ്റ് പിന്‍വലിച്ചു
India

യുപിയില്‍ സംഘപരിവാര്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന ബറേലി ജില്ലാ മജിസ്ട്രേറ്റിന്‍റെ എഫ്ബി പോസ്റ്റ് പിന്‍വലിച്ചു

Sithara
|
31 May 2018 7:29 AM GMT

ഉത്തര്‍പ്രദേശില്‍ സംഘപരിവാര്‍ സംഘടനകള്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ വിമര്‍ശിച്ച ബറേലി ജില്ലാ മജിസ്‌ട്രേറ്റ് ആ പോസ്റ്റ് പിന്‍വലിച്ചു

ഉത്തര്‍പ്രദേശില്‍ സംഘപരിവാര്‍ സംഘടനകള്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ വിമര്‍ശിച്ച ബറേലി ജില്ലാ മജിസ്‌ട്രേറ്റ് ആ പോസ്റ്റ് പിന്‍വലിച്ചു. രാഘവേന്ദ്ര വിക്രം സിങ് ആണ് തീവ്ര ഹിന്ദു സംഘടനകള്‍ക്കെതിരെ കാസ്ഗഞ്ച് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്.

"മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചെന്ന് പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു. എന്തിന്? മുസ്‍ലിംകളെന്താ പാകിസ്താനികളാണോ? അതുതന്നെയാണ് ബറേലിയിലെ ഖൈലം ജില്ലയിലുമുണ്ടായത്. തുടര്‍ന്ന് കല്ലുകളെറിഞ്ഞു" എന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.

കാസ്ഗഞ്ചില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ബറേലിയിലെ ജില്ലാ മജിസ്ട്രേറ്റാണ് രാഘവേന്ദ്ര സിങ്. ഞായറാഴ്ചയാണ് അദ്ദേഹം സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടത്. പിന്നീടത് പിന്‍വലിച്ചു. കാസ്ഗഞ്ചിലുണ്ടായ സംഭവങ്ങളെ കുറിച്ച് ചര്‍ച്ചയാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു. പക്ഷേ അത് മറ്റൊരു തലത്തിലെത്തി. താന്‍ കാരണം ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. മുസ്‍ലിംകളെ ശത്രുക്കളായി കാണുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തിരങ്ക യാത്ര എന്ന പേരില്‍ അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിയോടെയാണ് കാസ്ഗഞ്ചിലെ സംഘര്‍ഷങ്ങളുടെ തുടക്കം. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം കാര്യങ്ങളാണ് മുസാഫര്‍ നഗറിലുണ്ടായതുപോലുള്ള സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് പിന്നീട് രാഘവേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts