ഒറ്റക്കൊരു യുദ്ധ വിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വനിതയായി ആവണി ചതുര്‍വേദി
|ഒറ്റക്ക് യുദ്ധ വിമാനം പറത്തുന്ന ഇന്ത്യയുടെ ആദ്യത്തെ വനിതാ പൈലറ്റായി ആവണി ചതുര്‍വേദി. ഈ മാസം 19-നാണ് ഫ്ളൈയിംങ് ഓഫീസറായ ആവണി ചരിത്രനേട്ടം കുറിച്ചത്. ജാംനഗറില്‍ നിന്നും
ഒറ്റക്ക് യുദ്ധ വിമാനം പറത്തുന്ന ഇന്ത്യയുടെ ആദ്യത്തെ വനിതാ പൈലറ്റായി ആവണി ചതുര്‍വേദി. ഈ മാസം 19-നാണ് ഫ്ളൈയിംങ് ഓഫീസറായ ആവണി ചരിത്രനേട്ടം കുറിച്ചത്. ജാംനഗറില്‍ നിന്നും റഷ്യന്‍ നിര്‍മ്മിത മിഗ്-21 ബൈസണ്‍ യുദ്ധ വിമാനം ആവണി ചതുര്‍വേദി 30 മിനുട്ട് നേരം തനിച്ച് പറത്തുകയായിരുന്നു. ഇന്ത്യന്‍ എയര്‍ ഫോഴ്സ് ട്വിറ്റര്‍ വഴിയാണ് അഭിമാന നേട്ടം പുറത്തറിയിച്ചത്. യുദ്ധവിമാനത്തോടൊപ്പം നില്‍ക്കുന്ന ആവണി ചതുര്‍വേദിയുടെ ചിത്രവും ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
2016 ജൂണിലാണ് ആവണി ചതുര്‍വേദി, ഭാവന കാന്ത്, മോഹന സിംങ് എന്നീ വനിതകള്‍ അതുവരെ സ്ത്രീ പ്രാതിനിധ്യമില്ലാതിരുന്ന വ്യാമസേനയുടെ ഭാഗമാകുന്നത്. പിന്നീട് ദിണ്ടിഗലിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്നും ഇവര്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനായുള്ള പരിശീലനം പൂര്‍ത്തിയാക്കുകയായിരുന്നു. യുദ്ധരംഗങ്ങളിലെ സുഖോയ്, തേജസ് എന്നീ ഫൈറ്റര്‍ ജെറ്റുകള്‍ പറത്തുവാനാണ് പരിശീലനം നേടിയത്. ആദ്യമായി തനിച്ച് യുദ്ധ വിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വനിതാ പൈലറ്റെന്ന നേട്ടമിനി ആവണി ചതുര്‍വേദിക്ക് സ്വന്തം.
#TouchTheSkyWithGlory : Fg Offr Avani Chaturvedi became the first Indian Woman to fly a fighter aircraft solo, when on 19 Feb 18 she flew a MiG-21 Bison aircraft in her first solo flight. The photo attached has been taken after her solo sortie. pic.twitter.com/nHWe4sgSmi
— Indian Air Force (@IAF_MCC) February 22, 2018