India
എയര്‍ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തു, ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം''എയര്‍ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തു, ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം''
India

''എയര്‍ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തു, ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം''

Jaisy
|
31 May 2018 3:35 AM GMT

വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ശ്രദ്ധയില്‍ പെടുന്നത്

എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെയാണ് എയര്‍ ഇന്ത്യയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ട്വിറ്റര്‍ അക്കൌണ്ടില്‍ ട്വീറ്റുകളുടെ ബഹളമായിരുന്നു.

എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിയിരിക്കുന്നു എന്നായിരുന്നു, ഹാക്ക് ചെയ്യപ്പെട്ട ശേഷം അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ട ഒരു ട്വീറ്റ്. ‘അവസാന നിമിഷ അറിയിപ്പ്, ഞങ്ങളുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തിരിക്കുകയാണ്. ഇനി മുതല്‍ ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം’ എന്നായിരുന്നു ആ ട്വീറ്റ്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ഹന്‍ഡ്‌ലറായ @airindiain എന്നത് @airindiaTR എന്നാക്കിയും ഹാക്കര്‍മാര്‍ മാറ്റിയിരുന്നു.

എയര്‍ ഇന്ത്യക്ക് ട്വിറ്ററില്‍ നിലവില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സുണ്ട്. I ayyildizt എന്ന ടര്‍ക്കിഷ് ഗ്രൂപ്പ് ആണ് എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ്കരുതുന്നത്. ‘നിങ്ങളുടെ അക്കൗണ്ട് തുര്‍ക്കി സൈബര്‍ ആര്‍മി Ayyildiz Tim ഹാക്ക് ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും കൈക്കലാക്കിയിരിക്കുന്നു’ എന്നൊരു ട്വീറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം ട്വിറ്റര്‍ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ അക്കൗണ്ടിന്റെ വെരിഫൈഡ് അടയാളം ട്വിറ്റര്‍ എടുത്തുകളഞ്ഞു.

Official Twitter account of #AirIndia hacked

Read @ANI story | https://t.co/YFvjJiJn9S pic.twitter.com/b6HNOa49En

— ANI Digital (@ani_digital) March 14, 2018

Related Tags :
Similar Posts