ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
|റെയില്‍വെ ടിക്കറ്റുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ റെയില്‍വെ ഒരുങ്ങുന്നു.
യാത്രാ ടിക്കറ്റുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ റെയില്‍വെ നീക്കം. രണ്ടു ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനാണ് റെയില്‍വെ ശ്രമിക്കുന്നത്. യാത്രാ ഇളവുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ആദ്യ ഘട്ടം 15 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാനാണ് റെയില്‍വെ അധികൃതര്‍ ശ്രമിയ്ക്കുന്നത്.
പരമാവധി വേഗത്തില്‍ തന്നെ ടിക്കറ്റിംഗ് സംവിധാനം ആധാറുമായി ബന്ധിപ്പിയ്ക്കാനുള്ള നടപടികളുമായി റെയില്‍വെ മുന്നോട്ടു പോവുകയാണെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ട് ഘട്ടങ്ങളിലായി ഇത് നടപ്പാക്കാനാണ് റെയില്‍വെ ഉദ്ദേശിയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ യാത്രാ ഇളവുകള്‍ ലഭിയക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കും. 15 ദിവസത്തിനകം ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങിയേക്കും. 53 വിഭാഗങ്ങള്‍ക്ക് റെയില്‍വെ നിലവില്‍ യാത്രാ ഇളവ് നല്‍കുന്നുണ്ട്. പിന്നീടാണ് എല്ലാ ടിക്കറ്റുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുക. ആദ്യം റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമായിരിയ്ക്കും ഇത്. പക്ഷേ ക്രമേണ എല്ലാ ടിക്കറ്റുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുമെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നത്. ഇത് നടപ്പാക്കുന്പോള്‍ യാത്രക്കാരുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ സര്‍വറില്‍ ലഭ്യമാവുകയും ടിക്കറ്റ് പരിശോധകര്‍ക്ക് അത് പരിശോധിയ്ക്കാനുള്ള ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ഡബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് റെയില്‍വെയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.