കൊളീജിയത്തിന് പകരം സംവിധാനം; കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ സുപ്രിംകോടതി തള്ളി
|സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിയ്ക്കാനായി കൊളീജിയം സംവിധാനത്തിന് പകരം സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ തിരിച്ചയയ്ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിയ്ക്കാനായി കൊളീജിയം സംവിധാനത്തിന് പകരം സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ തിരിച്ചയയ്ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ സമിതിയാണ് സര്‍ക്കാരിന്റെ നിര്‍ദേശം പരിശോധിച്ചത്. ജഡ്ജി നിയമനം സംബന്ധിച്ച് സര്‍ക്കാരും സുപ്രീം കോടതിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം പരിഹരിയ്ക്കാനാവാത്ത സാഹചര്യത്തിലാണ് ജഡ്ജിമാരുടെ സമിതി നിര്‍ദേശങ്ങള്‍ പരിശോധിച്ചത്.
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിന് നിലവിലുള്ള കൊളീജിയം സംവിധാനം മാറ്റി പുതിയ സംവിധാനം കൊണ്ടുവരുന്നതിനുള്ള നിര്‍ദേശം നിയമമന്ത്രാലയം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതി അത് അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചുള്ള ആശങ്ക കോടതി സര്‍ക്കാരിനെ അറിയിയ്ക്കുകയും ചെയ്തു. എന്നാല്‍ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ അംഗീകരിയ്ക്കാന്‍ സര്‍ക്കാരും തയ്യാറായില്ല. കോടതിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിയ്ക്കുന്നതിനായി കേന്ദ്രമന്ത്രി സുഷമാ സ്വരാജും ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് മുതിര്‍ന്ന ജഡ്ജിമാരുടെ സമിതി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ ദേശീയ സുരക്ഷയുടെ പേരില്‍ ഏത് നിര്‍ദേശവും സര്‍ക്കാരിന് തള്ളിക്കളയാന്‍ കഴിയുമെന്ന നിര്‍ദേശത്തില്‍ ആശങ്ക രേഖപ്പെടുത്തി നിര്‍ദേശങ്ങള്‍ പുനപരിശോധിക്കാനായി തിരിച്ചയയ്ക്കാന്‍ സമിതി തീരുമാനിക്കുകയായിരുന്നു.