India
കശ്മീരല്ല, ഭീകരതയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ഇന്ത്യകശ്മീരല്ല, ഭീകരതയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ഇന്ത്യ
India

കശ്മീരല്ല, ഭീകരതയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ഇന്ത്യ

Subin
|
1 Jun 2018 9:18 AM GMT

കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്‍ കശ്മീരി വിഷയത്തില്‍ വിദേശ കാര്യ സെക്രട്ടറിതല ചര്‍ച്ചക്ക് ഇന്ത്യയെ ക്ഷണിച്ചത്. എന്നാല്‍ കശ്മീരല്ല, പാക്കിസ്ഥാന്റെ പ്രോത്സാഹനത്തോടെ നടക്കുന്ന ഭീകര നീക്കങ്ങളെ ക്കുറിച്ചാണ് ചര്‍ച്ച വേണ്ടത് എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു

ഇന്ത്യ പാക് ചര്‍ച്ചയുടെ കാര്യത്തില്‍ പന്ത് പാക്കിസ്ഥാന്റെ കോര്‍ട്ടിലാണെന്ന് വിദേശകാര്യ മന്ത്രാലയം. കശ്മീരില്ല, ഭീകരതയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ഇന്ത്യ പറഞ്ഞിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ധനമന്ത്രിമാരുടെ യോഗത്തില്‍ അരുണ്‍ജെയ്റ്റ്‌ലി പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും സ്വരൂപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്‍ കശ്മീരി വിഷയത്തില്‍ വിദേശ കാര്യ സെക്രട്ടറിതല ചര്‍ച്ചക്ക് ഇന്ത്യയെ ക്ഷണിച്ചത്. എന്നാല്‍ കശ്മീരല്ല, പാക്കിസ്ഥാന്റെ പ്രോത്സാഹനത്തോടെ നടക്കുന്ന ഭീകര നീക്കങ്ങളെ ക്കുറിച്ചാണ് ചര്‍ച്ച വേണ്ടത് എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. ഇക്കാര്യം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്നും ഇനി പാക്കിസ്ഥാനാണ് തീരുമാനമെടുക്കേണ്ടതെന്നും വിദേശ കാര്യ വക്താവ് വികാസ്സ്വരൂപ് പറഞ്ഞു.

അടുത്ത ആഴ്ച പാക്കിസ്ഥാനില്‍ വെച്ചാണ് സാര്‍ക്ക് രാജ്യങ്ങളുടെ ധന മന്ത്രിമാരുടെ യോഗം നടക്കുന്നത്. ഈ യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ലെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. 25,26 തിയ്യതികളില്‍ ഇസ്ലാമാബാദിലാണ് യോഗം.

Similar Posts