India
ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭര്‍ത്താവ് 10 കിലോമീറ്റര്‍ നടന്നുആംബുലന്‍സിന് നല്‍കാന്‍ പണമില്ല; ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭര്‍ത്താവ് 10 കിലോമീറ്റര്‍ നടന്നു
India

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭര്‍ത്താവ് 10 കിലോമീറ്റര്‍ നടന്നു

Khasida
|
1 Jun 2018 2:49 PM GMT

ദാനാ മജ്ഹിയുടെ യാത്ര ശ്രദ്ധയില്‍പ്പെട്ട പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

ഭാര്യയുടെ മൃതദേഹവും തോളിലേറ്റി നാട്ടിലെത്താന്‍ ഭര്‍ത്താവ് നടന്നത്‌ പത്ത് കിലോമീറ്റര്‍. കൂടെ 12 വയസ്സായ മകളും. ഒഡീഷയിലെ പിന്നോക്ക ജില്ലകളിലൊന്നായ മേല്‍ഗാരയിലാണ് സംഭവം.

ഭാര്യയുടെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള പണമില്ലാതെ വന്നതോടെയാണ് ദാനാ മജ്ഹി ആശുപത്രിയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഭാര്യയുടെ മൃതദേഹം ഒരു കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് തോളിലേറ്റി നടന്നത്.

മജ്ഹിയുടെ ഭാര്യ 42കാരി അഗങ് മജ്ഹി ക്ഷയരോഗം ബാധിതയായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അതിന് രണ്ടുദിവസം മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അഗങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദാനാ മജ്ഹിയുടെ യാത്ര ശ്രദ്ധയില്‍പ്പെട്ട പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ദരിദ്രനാണെന്നും വാഹനം വിളിക്കാന്‍ പണമില്ലെന്നും താന്‍ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നുവെന്നും വാഹനസൌകര്യത്തിനായി അവരോട് അപേക്ഷിച്ചെങ്കിലും സഹായിച്ചില്ലെന്നും മജ്ഹി റിപ്പോര്‍ട്ടറോട് പറഞ്ഞു.

ആശുപത്രിയില്‍വെച്ച് മരണപ്പെടുന്ന പാവപ്പെട്ട രോഗികളുടെ മൃതദേഹം സൌജന്യമായി നാട്ടിലെത്തിക്കുന്ന വാഹനസൌകര്യപദ്ധതി മഹാപ്രയാണയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഡീഷ സര്‍ക്കാര്‍ തുടക്കം കുറിച്ചതാണ്. പദ്ധതിക്കു കീഴില്‍ 37 സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സൌകര്യം അധികാരികള്‍ ലഭ്യമാക്കിയതുമാണ്. പക്ഷേ ഇവയൊന്നും മാജ്ഹിയുടെ സഹായത്തിനെത്തിയില്ല.

മാജ്ഹിയെ കണ്ടുമുട്ടിയ പ്രാദേശിക ചാനല്‍ സംഘം പിന്നീട് ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാക്കിയുള്ള അന്‍പത് കിലോമീറ്റര്‍ ദൂരത്തിന് ഭരണകൂടം ആംബുലന്‍സ് സൌകര്യം ഏര്‍പ്പാടാക്കി നല്‍കി.

Shocking! Man carries wife’s body on his shoulders after failing to get a mortuary van from Kalahandi DHH #Odisha

Được đăng bởi OTV 24 Tháng 8 2016
Similar Posts