India
അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ സംശയിക്കുന്നവരുടെ ദേശത്തോടുള്ള കൂറ് ചോദ്യം ചെയ്ത് പരീക്കര്‍അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ സംശയിക്കുന്നവരുടെ ദേശത്തോടുള്ള കൂറ് ചോദ്യം ചെയ്ത് പരീക്കര്‍
India

അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ സംശയിക്കുന്നവരുടെ ദേശത്തോടുള്ള കൂറ് ചോദ്യം ചെയ്ത് പരീക്കര്‍

Damodaran
|
1 Jun 2018 3:45 PM GMT

ആസന്നമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഈ വിഷയം എത്രത്തോളം ഉയര്‍ത്തപ്പെടുമെന്നതിന്‍റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ സ്വീകരണ ചടങ്ങുകളെ കാണുന്നത്. പാകിസ്താന് ഉചിതമായ മറുപടി നല്‍കിയ പ്രധാമന്ത്രിയെ ....

അതിര്‍ത്തി കടന്ന് പാകിസ്താന്‍ മണ്ണില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയ ആക്രമണത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യുന്നവരുടെ ദേശത്തോടുള്ള കൂറില്‍ സംശയം പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇത്തരക്കാരുടെ സംശയ നിവാരണത്തിനായി സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിടേണ്ട ആവശ്യമില്ലെന്നും പരീക്കര്‍ പറഞ്ഞു. സൈനിക നടപടിയുടെ പേരില്‍ ആഗ്രയിലും ലക്നൌവിലും നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പരീക്കര്‍.

പാക് മണ്ണില്‍ നടത്തിയ സൈനിക നീക്കത്തെ അമിതമായി ആഘോഷിക്കുന്നതിനെതിരെ പ്രധാനമന്ത്രി തന്നെ കേന്ദ്ര മന്ത്രിമാര്‍ക്ക് താക്കീത് നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സൈനിക നീക്കത്തിന്‍റെ പേരില്‍ പ്രതിരോധ മന്ത്രിയെ ആദരിക്കാന്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ തന്നെ ചടങ്ങുകള്‍ നടന്നത്. ആസന്നമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഈ വിഷയം എത്രത്തോളം ഉയര്‍ത്തപ്പെടുമെന്നതിന്‍റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ സ്വീകരണ ചടങ്ങുകളെ കാണുന്നത്. പാകിസ്താന് ഉചിതമായ മറുപടി നല്‍കിയ പ്രധാമന്ത്രിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ബാനറുകള്‍ ഇതിനോടകം തന്നെ ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തന്നെയല്ല ആദരിക്കുന്നതെന്നും മറിച്ച് ഇന്ത്യന്‍ സൈനികരെയും പ്രധാനമന്ത്രിയെയുമാണ് ആദരിക്കുന്നതെന്നും പരീക്കര്‍ പറഞ്ഞു. ''രാജ്യത്തോട് യാതൊരു വിധത്തിലുള്ള കൂറുമില്ലാത്ത ചിലരുണ്ട്. സൈന്യത്തിന്‍റെ വലിയൊരു നടപടിയെ ചോദ്യം ചെയ്യാനും ഇതില്‍ സംശയങ്ങള്‍ ഉയര്‍ത്താനുമാണ് അവര്‍ ടെലിവിഷന്‍ ചര്‍ച്ചകള്‍ ഉപയോഗിക്കുന്നത്. നമ്മൂടെ സൈനികരുടെ ധീരതയില്‍ നാളിതുവരെ ആരും സംശയം പ്രകടിപ്പിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ചിലര്‍ ഇത്തരം സംശയങ്ങളുമായി രംഗതെത്തിയിരിക്കുകയാണ്. തീര്‍ത്തും രാഷ്ട്രീയലക്ഷ്യങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍. ഈ നടപടിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വീകാര്യത വര്‍ധിക്കുമെന്ന് പലരും ഭയപ്പെടുന്നു ''

Similar Posts