മന്ത്രിസഭയെ ആര് നയിക്കും; ചെന്നൈയില്‍ തിരക്കിട്ട കൂടിയാലോചനകള്‍
|തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രമണ്യം സ്വാമി. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ അഫ്‌സ്പ നിയമം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ജയലളിതയുടെ ചികിത്സ നീളുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ തിരക്കിട്ട കൂടിയാലോചനകള്‍. മന്ത്രിസഭയെ ആര് നയിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. മുതിര്‍ന്ന മന്ത്രിമാരായ ഒ പനീര്‍സെല്‍വം, എടപ്പാടി പളനിസ്വാമി എന്നിവര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഗവര്‍ണര്‍ ചോദിച്ചറിഞ്ഞതായി രാജ്ഭവന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ജയലളിത അസുഖം ഭേദപ്പെട്ട് വരുന്നത് വരെ തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര നിയമമന്ത്രി സുബ്രമണ്യം സ്വാമി ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ ചില ജില്ലകളില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നടക്കുന്നുണ്ട്. അതോടൊപ്പം നക്‌സലൈറ്റ് ഗ്രൂപ്പുകളും ചില മേഖലകളില്‍ സജീവമാണ്.
ഇത്തരം ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് ഒരു അട്ടിമറിക്ക് ശ്രമിക്കുന്ന സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ആറ് മാസത്തേക്ക് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രമണ്യം സ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് അയച്ച കത്തില്‍ ആശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ അഫ്‌സ്പ നിയമം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.