പുതിയ 500 രൂപ നോട്ടില്‍ അച്ചടി പിശക്; പെട്ടെന്ന് അടിച്ചതിനാലാണ് തെറ്റ്പറ്റിയതെന്ന് ആര്‍ബിഐ
|വ്യാജ കറന്‍സി റാക്കറ്റിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായി ലഭിച്ച ഏറ്റവും നല്ല പാരിതോഷികമായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കള്ള നോട്ടും യഥാര്‍ഥ നോട്ടും തിരിച്ചറിയുക ഇതോടെ
പിന്‍വലിച്ച 500 രൂപ നോട്ടിന് പകരമായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടും വിവാദത്തില്‍. രണ്ട് തരം 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിറത്തിലും ആകാരത്തിലും വ്യത്യസ്തമായ രണ്ട് തരം നോട്ടുകളാണ് നിലവിലുള്ളത്. കള്ളപ്പണവും വ്യാജനോട്ടുകളും തടയനാനാണ് 500,1000 രൂപ നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിച്ചതെന്ന് പ്രധാനമന്ത്രി മോദി തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഒരേ വിലയുള്ള രണ്ട് തരം നോട്ടുകള്‍ രംഗത്തെത്തുന്നത് വ്യാജ കറന്‍സി റാക്കറ്റിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായി ലഭിച്ച ഏറ്റവും നല്ല പാരിതോഷികമായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കള്ള നോട്ടും യഥാര്‍ഥ നോട്ടും തിരിച്ചറിയുക ഇതോടെ ദുഷ്കരമാകും,
മഹാത്മാഗാന്ധിയുടെ ചിത്രത്തിലുള്ള നിഴല്‍, ദേശീയ ചിഹ്നം പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്ഥലം, നിറം, ബോര്‍ഡറിന്റെ ആകൃതി എന്നിവയിലാണ് പ്രകടമായ വ്യത്യാസം ദൃശ്യമായിട്ടുള്ളത്. ധൃതി പിടിച്ച് നോട്ടുകള്‍ അച്ചടിക്കേണ്ടി വന്നതിനാലാണ് ഇത്തരമൊരു പിശക് സംഭവിച്ചതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്കുന്ന വിശദീകരണം. നോട്ടുകള്‍ പെട്ടെന്ന് അച്ചടിക്കേണ്ടി വന്നതു മൂലം അച്ചടി പിശകോടു കൂടിയുള്ള നോട്ടുകള്‍ പുറത്തിറങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ ഇതില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. പണമിടപാടു നടത്തുമ്പോള്‍ ഇത്തരം നോട്ടുകള്‍ ധൈര്യപൂര്‍വ്വം ശേഖരിക്കാം, അതല്ലെങ്കില്‍ ആര്‍ബിഐയെ സമീപിച്ച് മാറ്റിവാങ്ങാം - റിസര്‍വ് ബാങ്ക് വക്താവ് അല്പ്പന കില്ലാവല ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.