India
ടോള്‍, വിമാനടിക്കറ്റ്, ഇന്ധനം എന്നിവയ്ക്ക് അസാധുനോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുംടോള്‍, വിമാനടിക്കറ്റ്, ഇന്ധനം എന്നിവയ്ക്ക് അസാധുനോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും
India

ടോള്‍, വിമാനടിക്കറ്റ്, ഇന്ധനം എന്നിവയ്ക്ക് അസാധുനോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും

Khasida
|
1 Jun 2018 1:19 AM GMT

ഈ മാസം 15 വരെ അനുവദിച്ച സമയം ഇന്നലെയാണ് സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്.

പഴയ 500 രൂപ നോട്ടുകള്‍ പെട്രോള്‍ പമ്പുകള്‍, വിമാനടിക്കറ്റ് കൌണ്ടറുകള്‍‍, ടോള്‍ ബൂത്തുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാനുള്ള സമയം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. ഈ മാസം 15 വരെ അനുവദിച്ച സമയം ഇന്നലെയാണ് സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. ആവശ്യസാധങ്ങളുടെ ബില്ല്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവക്ക് ഈ മാസം 15 വരെ പഴയ 500 രൂപ നോട്ടുകള്‍ നല്‍കാനാകും.

ഡിസംബര്‍ 15വരെ അവശ്യ സാധങ്ങള്‍, ഇലക്ട്രിസിറ്റി-ജല ബില്ലുകള്‍, സ്കൂള്‍- കോളജ് ഫീസ്, പ്രീ പെയ്ഡ് മൊബൈല്‍ ടോപ് അപ്പ്, എന്നിവക്കൊപ്പം വിമാന ടിക്കറ്റ് കൌണ്ടറുകള്‍‍‍, പെട്രോള്‍ പമ്പുകള്‍‍, ടോള്‍ ബൂത്തുകള്‍ എന്നിവിടങ്ങളിലും പഴയ 500 രൂപ നോട്ട് ഉപയോഗിക്കാമെന്ന നവംബര്‍ 24ലെ ഉത്തരവിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്.

പുതിയ ഉത്തരവ് പ്രകാരം പെട്രോള്‍ പമ്പുകള്‍, വിമാനടിക്കറ്റ് കൌണ്ടറുകള്‍‍, ടോള്‍ ബൂത്തുകള്‍ എന്നിവ വഴി പഴയ 500 രൂപ നോട്ട് മാറ്റിയെടുക്കുന്നതിനുള്ള കാലാവധി ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും.

ഇന്ന് മുതല്‍ ടോള്‍ പുനഃസ്ഥാപിക്കുമെന്നതിനാല്‍ ടോള്‍ ബൂത്തുകളില്‍ നിലവില്‍ പ്രാബല്യത്തിലുള്ള നോട്ടുകള്‍ മാത്രമായിരിക്കും നല്‍കാനാവുക. പമ്പുകള്‍ വഴിയും ടോള്‍ബൂത്തുകള്‍ വഴിയും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ജന്‍ധന്‍ അക്കൌണ്ടുകളില്‍ ഉപയോഗിച്ച് കള്ളപണം വെളുപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജന്‍ധന്‍ അക്കൌണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു.

Similar Posts