ഗോവധ നിരോധനത്തെ സ്വാഗതം ചെയ്ത് അജ്മീര്‍ ദര്‍ഗ മേധാവി
|താനും തന്റെ കുടുംബവും ഇനിമുതല്‍ ബീഫ് ഉപയോഗിക്കില്ലെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന് അജ്മീര്‍ ദര്‍ഗ ദീവാന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്. പശു ഉള്‍പ്പെടെയുള്ള എല്ലാ കന്നുകാലികളെയും അറുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ദര്‍ഗ മേധാവി മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ഇത് ആവശ്യമാണെന്നും പറഞ്ഞു. പശു ഉള്‍പ്പെടെയുള്ള കന്നുകാലികളെ അറുക്കുന്നതും ബീഫ് വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിക്കണം. രാജ്യത്ത് മതസ്പര്‍ദ്ദ വര്‍ധിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. രാജ്യത്തെ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മുസ്ലിം സമൂഹം ബീഫ് ഉപേക്ഷിച്ച് മാതൃകയാകണം സൈനുല്‍ ആബിദീന്‍ പറഞ്ഞു. താനും തന്റെ കുടുംബവും ഇനിമുതല്‍ ബീഫ് ഉപയോഗിക്കില്ലെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് നല്‍കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും സെയ്നുല്‍ ആബിദീന്‍ പറഞ്ഞു.
ഖ്വാജ മുഈനുദ്ദീന് ജിസ്തിയുടെ 805ാമത് വാര്‍ഷിക ഉറൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ദര്‍ഗകളിലെ മതമേലാളന്മാരുടെ സാന്നിധ്യത്തിലായിരുന്നു അജ്മീര്‍ ദര്‍ഗ ദീവാന്റെ പ്രസ്താവന.