അലിഗഢില്‍ വെടിവെപ്പ്: മരണം രണ്ടായി
|സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലുണ്ടായ
അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ പരസ്പരം നടത്തിയ വെടിവെപ്പില്‍ മുന്‍ വിദ്യാര്‍ഥി അടക്കം രണ്ടു പേര് കൊല്ലപ്പെട്ടു. സര്‍വ്വകലാശാല ഓഫീസും നിരവധി വാഹനങ്ങളും തീവെച്ച് നശിപ്പിച്ചു.
ഇന്നലെ രാത്രിയിലാണ് രണ്ട് വിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സര്‍വകലാശാലയിലെ മുംതാസ് ഹോസ്റ്റലില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തര്‍ക്കത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ റൂമിന് തീയിടുകയും ഇത് പിന്നീട് അസംഗഡ്, സംബല് പ്രവിശ്യയിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറുകയും ചെയ്തു. ഇരുവിഭാഗം വിദ്യാര്‍ഥികളും തമ്മില്‍ വെടിയുതിര്ക്കുര്ക്കുകയും നിരവധി വാഹനങ്ങള്‍ക്കും ഓഫീസികള്ക്കും തീയിടുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ പരസ്പരം നടത്തിയ വെടിവെപ്പിലാണ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയായ മെഹ്താബ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ ഒരാളാണ് ഇന്ന് വൈകീട്ടോടെ മരിച്ചതായി സ്ഥിരീകരിച്ചത്. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്യാമ്പസിലെ സുരക്ഷ കണക്കിലെടുത്ത് സര്‍വകലാശാലയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്.